ഇത്തിരി പോന്നതാണെങ്കിലും ഇതിന്റെ ഗുണങ്ങളൊക്കെ അറിയുകയാണെങ്കിൽ നമ്മുടെ നാട്ടിലെ പഴങ്ങൾക്കിടയിൽ നാം ആദ്യം തിരയുന്നത് മൾബറി ആയിരിക്കും. പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പ് നിറമാണ് മൾബറിക്ക്. മൾബറി പഴങ്ങൾ കഴിച്ചിട്ടുള്ളവർക്ക് അറിയാം അതിന്റെ രുചി. ഇതിനൊരു രുചി മാത്രമല്ല ആരോഗ്യത്തിന്റെ കാര്യമെടുത്താലും ഇത് ഒരുപാട് മുന്നിലാണ്. നാട്ടിൻപുറങ്ങളിൽ പട്ടുനൂൽ കൃഷിക്കായി ഉപയോഗിക്കാനുള്ള ചെടി കൂടിയാണ് മൾബറി.
പട്ടുനൂൽപ്പുഴുവിനെ വളർത്താൻ മാത്രമല്ല അമൂല്യ ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ഉത്തമ ഫലമാണ് മൾബറി. ഏറെ ഗുണങ്ങളുള്ള ഒരു പഴമാണ് മൾബറി പല രോഗങ്ങൾക്ക് മൾബറി ഒരു പരിഹാരമാണ്.ഒരുതവണ മൾബറി കഴിക്കുമ്പോൾ തന്നെ ദിവസവും ആവശ്യമുള്ള ഭക്ഷ്യ നാരുകളുടെ 10 ശതമാനം വരെ നമുക്ക് ലഭിക്കും. മലബന്ധം അകറ്റുന്നു കൂടാതെ ഈ ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും അങ്ങനെ ഹൃദയത്തിന്റെ ആരോഗ്യത്തെയും നിലനിർത്തുകയും ചെയ്യുന്നു.
പഴത്തിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് അരുണരക്താണുക്കളുടെ നിർമ്മാണം വർധിപ്പിക്കാനുള്ള കഴിവ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണരക്താണുക്കൾ. അതുകൊണ്ട് ആരോഗ്യത്തിന് അവ വളരെ പ്രധാനമാണ്. ഇതെല്ലാം പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ഉപാപജയം വർധിപ്പിക്കുകയും ചെയ്യും.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട് ഇത് രക്തചക്രമണം കൂട്ടാനും വിളർച്ച തടയാനും ഫലപ്രദമാണ്. മൾബറിയിൽ അടങ്ങിയ ജീവകങ്ങളും ധാതുക്കളും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലെ ജീവകം നാഡീവ്യവസ്ഥയെ ഓക്സീകരണ സമ്മർദ്ദത്തിൽ നിന്നും തടയുന്നു ഇത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പതിവായി മൾബറി കഴിച്ചാൽ മതിയാകും.