ഡിവോഴ്സ് ചെയ്ത ഭാര്യയെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോൾ..

കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടുമെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്. പടച്ചോനെ ഇവൾക്കിത് ഇത്രയും മൊഞ്ചുണ്ടായിരുന്നു കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി. അല്ലേലും ഈ പിങ്ക് കളർ വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ്.

ഇനിയിപ്പോ സാരിയുടെ തലപ്പുകൊണ്ട് തലമറിച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം. വേറൊന്നുമല്ല ഓൾക്ക് പണ്ട് കോലം കൂടി ആയിരുന്നു അവളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും ഒക്കെ നോക്കുന്നതിനിടയിലാണ് പണ്ടാര പെട്ടെന്ന് തിരിഞ്ഞു നോക്കിയത്. ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്.

ആകെ ചമ്മി പോയെങ്കിലും അത് കാര്യമാക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോന്നുന്നത് പോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. ഇരുന്ന ഉടനെ തന്നെ കുണ്ടിക്ക് ഐസ് വെച്ചതുപോലെ പെട്ടെന്ന് ഒരു തണുപ്പ് കയറി നിന്നപ്പോൾ ഞെട്ടിച്ചാടി എഴുന്നേറ്റു നോക്കുമ്പോൾ കണ്ട കാഴ്ച ഏതോ പണ്ടാരക്കുരുപ്പ് കൊണ്ടുവെച്ച ജ്യൂസ്.

നിറച്ച് ഡിസ്പോസിബിൾ ക്ലാസിന്റെ മുകളിലായിരുന്നു ഇരുന്നിരുന്നത് എന്ന് ചുരുങ്ങിയ പ്ലാസ്റ്റിക് ക്ലാസ് കണ്ടപ്പോൾ തന്നെ പിടികിട്ടി. പിന്നെ മൂട്ടിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ മൊത്തം സീനായി കിടക്കുകയാണ് ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് നേരത്തെ കുരിപ്പിന്റെ കാര്യം ഓർമ്മ വന്നത്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.