വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 17 വയസ്സുകാരിക്ക് സംഭവിച്ചത്

വലിയൊരു വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട 17കാരിയുടെ അതിജീവനത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്. ക്രിസ്മസ് വെക്കേഷന് ക്രിസ്മസ് ആഘോഷിക്കുവാനായി അച്ഛന്റെ അടുത്തേക്ക് പോവുകയായിരുന്നു ജൂലിയാനയും അമ്മയും സംഭവം നടക്കുന്നത് 1971 ഡിസംബർ 24ന് ആണ് ഇത് നടക്കുന്നത്. തന്റെ ഹൈസ്കൂൾ പഠനത്തിനുശേഷം ക്രിസ്തുമസ് ആഘോഷിക്കുവാൻ തന്റെ അച്ഛന്റെ അടുത്തേക്ക് പോവുകയായിരുന്നു.

   

പലപ്പോഴായി അപകട സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ള ഒരു വിമാനത്തിന്റെ ടിക്കറ്റ് ആണ് ഇവർ എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവരുടെ അച്ഛൻ അവരോട് ആ യാത്ര വിലക്കിയിരുന്നു. വിമാനത്തിന് ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ അവർ ഇരുവരും യാത്ര ഈ വിമാനത്തിൽ തന്നെ ആരംഭിച്ചു. വളരെ പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു എങ്കിലും വിമാനം ഇതൊന്നും വകവയ്ക്കാതെ പറന്നുയർന്നു.

ശക്തമായ ഇടിയും മിന്നലും മഴയും എല്ലാം ഉണ്ടായിരുന്ന ഒരു രാത്രി ആയിരുന്നു അത്. കുറച്ചുസമയത്തിന് ശേഷം വിമാനം ആടി ഉലയുവാൻ തുടങ്ങി. യാത്രക്കാർ എല്ലാവരും വളരെയധികം ഭയചകിതരായി. വിമാനം പറന്നുയർന്ന ആമസോൺ കാടുകളിലെ മുകളിൽ എത്തിയപ്പോൾ വിമാനത്തിന് ഒരു ഇടിമിന്നൽ ഏൽക്കുകയും വിമാനം രണ്ടായി പിളരുകയും ചെയ്തു. വിമാനത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന്.

മുമ്പ് തന്നെ താൻ അപകടത്തിൽ പെടുന്നതായി ജൂലിയാനയ്ക്ക് തോന്നി. മനുഷ്യവാസം ഇല്ലാത്ത ക്രൂര മൃഗങ്ങൾ മാത്രം വസിക്കുന്ന ആമസോൺ കാടുകളിലെ നടുവയിലേക്ക് ജൂലിയാന സീറ്റ് ബെൽറ്റിൽ കുടുങ്ങി വീണു. മണിക്കൂറുകൾക്കു ശേഷമാണ് അവൾക്ക് ബോധം തിരിച്ചു ലഭിച്ചത്. താൻ ഒഴികെ ബാക്കി എല്ലാവരും മരിച്ചു പോയി എന്ന് അവൾ മനസ്സിലാക്കി. പിന്നീട് അവൾക്ക് സംഭവിച്ച കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *