ഒരു കുറ്റവാളിയെ ജഡ്ജി രക്ഷിച്ചത് ഇങ്ങനെ

ഈ സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ കോടതിയിലാണ് നടക്കുന്നത്. കുറെ കുറ്റവാളികളെ പലതരത്തിലുള്ള കുറ്റങ്ങൾ ചെയ്തത് വിചാരണ ചെയ്യുന്നതിനായി ഹാജരാക്കിയപ്പോൾ ജഡ്ജി ഓരോരുത്തരായി വിചാരണ ചെയ്യുകയായിരുന്നു. അങ്ങനെ അർധർ ബൂത്ത്‌ എന്ന കുറ്റവാളിയുടെ വിചാരണയും എത്തി പോലീസിനെ ആക്രമിക്കൽ മോഷണം പിടിച്ചുപറി ഇത്തരത്തിലുള്ള കുറ്റങ്ങൾ ആയിരുന്നു ഇയാളുടെ മേൽ ചുമത്തിയിരുന്നത്.

   

വിചാരണയുടെ ഇടയിൽ സ്കൂളിന്റെ പേര് പറഞ്ഞുകൊണ്ട് ഓർക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അപ്പോഴാണ് ബൂത്തിന് തന്റെ മുന്നിലിരിക്കുന്ന ജഡ്ജി തന്റെ സഹപാഠി ആണ് എന്ന് മനസ്സിലാകുന്നത്. പിന്നീട് അവിടെ നടന്നത് നാടകീയമായ സംഭവങ്ങൾ ആയിരുന്നു ബൂത്ത് വളരെ സങ്കടത്തോടെ കരയുകയാണ് ചെയ്തത്. അപ്പോൾ ജഡ്ജി പറയുന്നത് ബൂത്തിന് എന്താണ് പറ്റിയത് എന്നാണ് മനസ്സിലാകുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

കാരണം സ്കൂളിൽ പഠിക്കുമ്പോൾ നീ നല്ലൊരു വിദ്യാർത്ഥി ആയിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നൊക്കെ ചോദിക്കുന്നുണ്ട്. ബൂത്തിനെ ഈ ഒരു അവസ്ഥയിൽ കാണേണ്ടിവന്ന ജഡ്ജി വളരെയധികം വ്യസനത്തോടെ ഇരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് നാൽപ്പതിനായിരം ഡോളർ പിഴയും ചുമത്തി നല്ല രീതിയിൽ ഇനി ജീവിക്കണം എന്ന് ഉപദേശിച്ചുകൊണ്ട് വിധിക്കുകയും ചെയ്തു.

പലതവണ മയക്കുമരുന്ന് അടിമപ്പെട്ട ബൂത്തിന് നല്ലൊരു ചികിത്സയ്ക്കായി ജഡ്ജി തന്നെ പറഞ്ഞയച്ചു.ഒടുവിൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന ബൂത്തിനെ കാണുവാൻ ജഡ്ജി പിരിഞ്ഞുപോയ ബൂത്തിന്റെ ഭാര്യയുമായി വരുന്നു അങ്ങനെ അവർ വീണ്ടും ഒന്നിച്ചു. ആകസ്മികമായി കണ്ടുമുട്ടുന്ന ജഡ്ജിയുടെയും കുറ്റവാളിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *