ഗായിക അമൃതയുടെ പിറന്നാളാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇന്നലെയാണ് ഗായിക അമൃത സുരേഷിന്റെ മുപ്പത്തി രണ്ടാം പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ നിറയെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അമൃത ആശംസകൾ കൊണ്ട് മൂടിയപ്പോഴും പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഒന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ ജീവിതപങ്കാളി ഗോപി സുന്ദരനും അനിയത്തിക്കും സുഹൃത്തുക്കൾക്കും പിറന്നാൾ ആഘോഷിച്ച വീഡിയോ അമൃത തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു ചെറിയ കേക്ക് മുറിച്ച് കൊച്ചിയിലെ ഫ്ലാറ്റിൽ തന്നെയായിരുന്നു ആഘോഷം.

മകൾ പാപ്പുവിനെ വീഡിയോയിൽ കാണാൻ സാധിച്ചിട്ടുമില്ല ഒരു ചെറിയ കേക്ക് മുറിച്ച് ഗോപി സുന്ദരനും അനിയത്തിക്കും സുഹൃത്തിനും നൽകിയശേഷം ഒരു ചുംബനമാണ് ഗോപി സുന്ദർ തിരികെ സമ്മാനമായി നൽകിയത്. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കണ്മണി എന്നാണ് അമൃതയെ ചേർത്തുപിടിച്ചുകൊണ്ട് ഗോപി സുന്ദർഇന്നലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.രണ്ടുപേരുടെയും സ്നേഹം വ്യക്തമാക്കുന്ന വീഡിയോ തന്നെയാണ് പിറന്നാളിനും പുറത്തുവന്നത്.

മുൻപുള്ള പിറന്നാളുകൾക്കും ഗോപി സുന്ദർ ആശംസയും എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ വളരെയധികം പ്രത്യേകതയുള്ള ഒരു ആശംസിക്കുന്നു. ഗോപി സുന്ദറും അമൃതയും ജീവിതം തുടങ്ങിയിട്ടുള്ള ആദ്യത്തെ പിറന്നാളാണ് ഇത് അതുകൊണ്ടുതന്നെ ഏറ്റവും വിശേഷപ്പെട്ട ദിവസവും ആയിരുന്നു ഇന്നലെ. ഇൻസ്റ്റഗ്രാമിലൂടെ തങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുകയാണെന്ന് കഴിഞ്ഞ മാസം അമൃതയും ഗോപി സുന്ദരം അറിയിച്ചത്.

അതിനുശേഷം സമൂഹമാധ്യമങ്ങൾ വിമർശനങ്ങൾ നേരിടുന്നതിനൊപ്പം ഇരുവർക്കും പിന്തുണയും നിരവധി പേർ എത്തുന്നുണ്ട്. എന്തായാലും വിമർശനങ്ങളെ ഗൗനിക്കാതെ സ്വന്തം ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പറയാനുള്ള അമൃതയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ പിറന്നാൾ ആഘോഷത്തിലും അത് മാറ്റമില്ല..