നിറം നൽകുന്നതിന് മാത്രമല്ല കുങ്കുമപ്പൂവ് കുങ്കുമപ്പൂവിന്റെ ഔഷധഗുണങ്ങൾ…

കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം. കുങ്കുമപ്പൂവിന്റെ പരാഗസ്ഥലമായ മൂന്ന് നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാനായും നിറം നൽകുന്നതിനും ഉപയോഗിക്കുന്നു നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ആയിട്ടാണ് ഇത് തുടരുന്നത്. കുങ്കുമത്തിന്റെ സ്വദേശം തെക്കു പടിഞ്ഞാറൻ ഏഷ്യയാണ് ചവർപ്പുരുജിയുള്ള കുങ്കുമത്തിന് അല്ലെങ്കിൽ.

   

വൈക്കോലിന്റെയോ മണമാണ്. കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ട വിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന് ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ നിറവും സൗന്ദര്യവും ലഭിക്കാനായി ഗർഭിണികൾ കുങ്കുമപ്പൂവ് പാലിലിട്ട് കഴിക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. ഇതുമൂലം കുഞ്ഞിന് നിറം വെക്കുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല.

പുരാതന കാലം മുതൽക്കേ സൗന്ദര്യം കുങ്കുമം പോലുള്ള സ്ഥാനം വളരെ വലുതാണ്. സുന്ദരികളായ റാണിമാരുടെയും ധനികരുടെയും സൗന്ദര്യസംരക്ഷണത്തിൽ കുങ്കുമപ്പൂവിനെ ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. കാശ്മീരിൽ കുങ്കുമപ്പൂവിന്റെ ഗുണവും മൂല്യവും പ്രശസ്തമാണ് സൗന്ദര്യ സംരക്ഷണത്തിനോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്കു വഹിക്കുന്നുണ്ട്.

കുങ്കുമത്തിന്റെ പൂവ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് നമുക്ക് നോക്കാനുള്ളത്.കുങ്കുമത്തിന്റെ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക എന്ന് നമുക്ക് നോക്കാം. പൊക്കിന് നിറം നൽകുന്നതിന് ഒപ്പം തന്നെ മുഖക്കുരുവും കരുവാളിപ്പ് മാറാനായി കുങ്കുമപ്പൂവ് തുളസിയുടെ നീരും ചേർത്ത് പുരട്ടുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *