പണ്ടുകാലത്ത് വേലിച്ചെടിയായി വളർത്തിയിരുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങളെ കുറിച്ച് അറിയാമോ.

പണ്ടുകാലങ്ങളിൽ എല്ലാവരുടെ വീട്ടിലും ഉണ്ടായിരുന്ന ഒരു ചെടിയാണ് ആടലോടകം. കാലത്ത് ഉള്ള ആളുകൾക്ക് അതിന്റെ ഗുണങ്ങളെക്കുറിച്ച് നല്ലതുപോലെ അറിയാം എന്നതാണ്ഈ ചെടിയെ വളർത്തുവാൻ കാരണം.ഇന്ന് നമുക്ക് ആടലോടകത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കേരളത്തിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒരു ചെടിയാണ് ആടലോടകം. കേരളീയർ അറിഞ്ഞോ അറിയാതെയോ ഇതിനെ ഒരു വലിച്ചെടിയായിട്ടെങ്കിലും വളർത്തിയിരുന്നു.

   

എന്നാൽ ഇന്ന് ആടലോടകം എന്ന ചെടി തന്നെ വീടുകളിൽ കാണാതായ അവസ്ഥയാണുള്ളത്. പുതിയ തലമുറയ്ക്ക് ആടലോടകത്തെ അറിയുമോ എന്ന കാര്യം തന്നെ സംശയമാണ്. എന്നാൽ എല്ലാവരും ആടലോടകത്തെ അറിഞ്ഞേ മതിയാകൂ. എന്തോ ചില ഔഷധഗുണമുള്ള ഒരു കാട്ടുചെടി മാത്രമല്ല ഇത്. ആധുനികകാലത്തെ പുതിയ പല രോഗങ്ങൾക്കും ശാന്തി നൽകാൻ ഇതിന് കഴിയും.

മുമ്പൊക്കെ ചുമയും കഫക്കെട്ടും തടയാനാണ് ആടലോടകം ഉപയോഗിച്ചിരുന്നത്. ഇല ഉണക്കിപ്പൊടിച്ച ശർക്കരയോ തേനോ ചേർത്ത് കുഴച്ച് കഴിക്കും ഇതിലൂടെ എത്ര വലിയ കഫക്കെട്ടും മാറുമായിരുന്നു. രക്തസ്രാവം അലർജി , വയറുകടി, ചുഴലി ഛർദി പനി നീർക്കെട്ട് പ്രാണിശല്യം വാദവേദന തൊക്ക് രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ എന്നിങ്ങനെ ആടലോടകം ഫലപ്രദം അല്ലാത്ത ഒരു രോഗവും ഇല്ല.

ആടലോടകത്തിന്റെ ഇലവാട്ടി പിഴിഞ്ഞ നീരിൽ അല്പം തേനും കുടി ചേർത്ത് രോഗിക്കും നൽകിയാൽ എല്ലാവിധ രക്തസ്രാവങ്ങളും നിൽക്കുന്നു. കുട്ടികളിലെ ചുമയ്ക്ക് ആടലോടകം പിഴിഞ്ഞെടുത്ത് കൽക്കണ്ടം ചേർത്ത് കൊടുക്കുന്നത് വളരെ ഉത്തമമാണ്. ആടലോടകത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.