മലയാളിയുടെ ഇഷ്ട പരമ്പര ഉപ്പും മുളകും എന്നതിൽ ഡോക്ടർ റോബിനും ഭാഗമാകുന്നു.

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും.പരമ്പരയുടെ രണ്ടാം സീസൺ ആണ് ഇപ്പോൾ സന്ദേശം നടത്തുന്നത്. ഇതിനോടകം തന്നെ രണ്ടാം ഭാഗത്തിന്റെ പത്തിൽ കൂടുതൽ എപ്പിസോഡുകൾ പുറത്തുവന്നു കഴിഞ്ഞു. ഉപ്പും മുളകും പരമ്പരയുടെ രണ്ടാം സീസണിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനും എത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് റോബിൻ.

ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീട്ടിൽ എത്തിയ റോബിൻ പങ്കുവെച്ച താരങ്ങളോടൊപ്പം ഉള്ള ഫോട്ടോകളും പുറത്തുവന്നതോടെയാണ് റോബിനും പരമ്പരയുടെ ഭാഗമാകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. ബാലുവിനെയും നീലഗിനെയും മുടിയനെയും ലച്ചുവിനെയും പാറുക്കുട്ടി ശിവാനി കേശു എന്നിവരെയും ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇനി വരുന്ന എപ്പിസോഡുകളിൽ ഡോക്ടർ റോബിനെയും പ്രതീക്ഷിക്കുന്നുണ്ട്.

ബൈജു സോപാനം നിഷാ സാരംഗ് ഋഷി എന്നിവർക്കൊപ്പം ഉപ്പും മുളകും ഷൂട്ട് നടക്കുന്ന വീട്ടിൽ വെച്ചുള്ള ഫോട്ടോ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് റോബിൻ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. കൂട്ടത്തിൽ ഉപ്പും മുളകും ഫാമിലി എന്നും റോബിൻ കുറിച്ചിട്ടുണ്ട്. പരമ്പരയിൽ ലച്ചുവിന്റെ ഭർത്താവാണോ റോബിൻ എത്തുന്നത് എന്നാണ് ഇപ്പോൾ ആരാധകർക്കിടയും ചർച്ച.

നിലവിൽ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ഗൾഫിലാണ്. സിദു എന്ന പേരുള്ള ഈ കഥാപാത്രം ആയിട്ടായിരിക്കുമോ റോബിൻ എത്തുക എന്നത് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇത് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചു എന്നാണ് റോബിൻ ഉപ്പും മുളകും ടീമിനോടൊപ്പം ഉള്ള ഫോട്ടോ പങ്കു വെച്ചപ്പോൾ ആരാധകർ കമന്റുകൾ കുറിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.