ജീവിതത്തെ വല്ലപ്പോഴും ചിരിക്കണം മറന്നു പോകരുത്.

തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയാൽ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴി ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്താണ് രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു ആ മുഖങ്ങളിൽ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ പണിപ്പെട്ടു.

അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിരുന്നവനായിരുന്നു പക്ഷേ വിധി ഇങ്ങനെയൊക്കെയാക്കി യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ പരിചയത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചൊന്നു പുഞ്ചിരിക്കാൻ തന്നെ പാടുപെട്ടു ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ പ്രായം തന്നെ കുറവായതുകൊണ്ട് മറ്റുള്ള ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായേക്കും. രാത്രിക്ക് അവസാനത്തെ ട്രിപ്പ് ബസ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു ടിക്കറ്റ് എല്ലാം എടുത്തു കൊടുത്തു കഴിഞ്ഞാൽ പിൻസീറ്റിൽ പോയിരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്നാൽ ചോദിച്ചു.

മോനെ പേരെന്താ ഞാൻ പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ? അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും എന്നും ആ ബസ്സിൽ വരുന്ന ആളാണ് കഷണ്ടി കയറിയ തലയും നനച്ച മീശയും മുണ്ടും ഷർട്ടുമാണ് വേഷം. ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറക്കി വെച്ചിട്ടുണ്ട്. ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു ഇപ്പോൾ കുറെ നാളായി മോനെ ഞാൻ കാണുന്നു മുഖത്ത് ഒരു വല്ലാത്ത സങ്കടം.

Leave a Reply

Your email address will not be published. Required fields are marked *