വിവാഹശേഷം ഗൾഫിൽ പോയ ഭർത്താവിനെ സംഭവിച്ചത്…

ജീവിതത്തിൽ പലപ്പോഴും പലരും പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി.

   

ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും നെഞ്ചിടിപ്പ് വേഗത്തിൽ മേടിക്കാൻ തുടങ്ങി. മടിയിൽ കിടന്ന് പാലു കുടിച്ചു തുടങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാനെന്റെ ബോധത്തിലേക്ക് വന്നതുപോലും.

അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു നീ എവിടെയാ? എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു. ഞാൻ ജിദ്ദയിൽ ഉണ്ട് ഉംറയ്ക്ക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു .

അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു എന്റെ ഫൈസൽ ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് എന്റെ മോളെ പ്രായത്തിലുള്ളത് തന്നെ ഞാൻ അവനോട് ഫോൺ കട്ട് ചെയ്ത് ഐഎംഒ ഗ്രൂപ്പ് കോൾ വിളിക്കാനായി പറഞ്ഞു അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ ഗ്രൂപ്പ് കോൾ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *