വേവിച്ച് മാത്രം കഴിക്കാവുന്ന ഒരുതരം ചീര നിങ്ങൾക്കറിയുമോ ചായമൻസ യെക്കുറിച്ച്

നാം പലപ്പോഴും വളപ്പിലും വേലി ഒരിക്കലും കാണുന്ന പല സസ്യങ്ങളെയും അവഗണിക്കുന്നു ഉണ്ട്. പലയിനം ചീരകൾ നാം നട്ടുപിടിപ്പിക്കാൻ തന്നെ നമ്മുടെ വളപ്പിൽ കാണാറുണ്ട്. ഇവ പലതും നാം ഗുണം അറിയാതെ കളയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പറ്റിച്ചു കളയുന്നതാണ് പതിവ്. ഇത്തരത്തിൽ ഒന്നാണ് ഷുഗർ ചീര അഥവാ ചായമൻസ. ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര സാധാരണ ചീരകൾ ഇൽ ഉള്ളതിനെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധഗുണങ്ങളുമുള്ള ചെടിയാണ്. ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്ന ഒരു നിത്യഹരിത സസ്യമാണ് ഇത്.

മായൻ ചീര എന്നും ഇത് അറിയപ്പെടുന്നു. ഒരിക്കൽ ചായമൻസ യുടെ സ്വാദ് അറിഞ്ഞാൽ ആരും അതിനെ ഉപേക്ഷിക്കില്ല. കാരണം അത്രയ്ക്ക് നല്ല സ്വാദുള്ള ഇലക്കറി. എന്നാൽ ഇത് വേവിച്ച് മാത്രമേ കഴിക്കാൻ പാടുള്ളൂ കാരണം കപ്പ യിലെ പോലെ കട്ട് ഇതിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അല്പം ദോഷം ചെയ്യുന്നതാണ്. അതായത് ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോ സൈനിക ഗ്ലൂക്കോസ് സൈഡ് വേവിക്കുമ്പോൾ മാത്രമേ നഷ്ടപ്പെടുക യുള്ളൂ. അതിനാൽ പച്ചയ്ക്കും ഇലകൾ ചെറുതായി വാടിയും കഴിക്കരുത്.

ചെറുതായി നുറുക്കി അൽപനേരം ഉപ്പുവെള്ളത്തിൽ ഇട്ടു വയ്ക്കാം ശേഷം ഇത് പത്ത് പതിനഞ്ച് മിനിട്ട് വേവിച്ച് ഈ ദോഷം മാറുന്നതാണ്. പക്ഷേ അലുമിനിയം പാത്രത്തിൽ ഇട്ട വേവിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ പാത്രം തുറന്നു വച്ച് വേവിക്കുക യും ചെയ്യണം. മൺപാത്രത്തിൽ ഓ ഇരുമ്പ് പാത്രത്തിലോ പാചകം ചെയ്യാം. പ്രോട്ടീൻ നാരുകൾ കാൽസ്യം പൊട്ടാസ്യം ഇരുമ്പ് വിറ്റാമിൻ സി കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് ചായമൻസ.

കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.