വർഷങ്ങൾക്കുശേഷം ഈ താരം നാട്ടിലേക്ക് സന്തോഷം പങ്കുവെച്ച് വീട്ടുകാരും നാട്ടുകാരും..

ലജ്ജാവതി എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് ഗോപിക.പിന്നീട് അങ്ങോട്ട് തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാഷകളിലെ ചിത്രങ്ങളിലൂടെ ഗോപിക സ്ഥിര സാന്നിധ്യമായി. ഇപ്പോൾ വിവാഹശേഷം കുടുംബം കുട്ടികളുമായി ജീവിതം ആസ്വദിക്കുകയാണ് ഗോപിക. 2008 ലാണ് താരം നെതർ ലൈൻ ഐലൻഡിൽ ഡോക്ടറായി ജോലി ചെയ്യുന്ന അഖിലേഷ് ചാക്കോ വിവാഹം കഴിച്ചത്. വിവാഹത്തോടെ സിനിമ വിട്ട ഗോപികയുടെ ജീവിത വിശേഷങ്ങളാണ് പിന്നീട് ആരാധകർ അറിഞ്ഞത്.

ഇപ്പോൾ മക്കൾക്കൊപ്പം ഓസ്ട്രേലിയയിൽ സന്തോഷ കുടുംബജീവിതം നയിക്കുകയാണ് ഗോപിക.വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി എന്ന വാർത്ത കൂടി ഇപ്പോൾ പുറത്തുവരുന്നു.ഈ നാട്ടിലെത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫാമിലി എന്നുള്ള ക്യാപ്ഷൻ ആണ് രണ്ട് മക്കളോടൊപ്പം ഭർത്താവിനോടൊപ്പം ഗോപിക പങ്കു വച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷൻ തന്നെ വന്നിരിക്കുന്നത്.

കഴിഞ്ഞവർഷം ബാംഗ്ലൂരിലെ സഹോദരിയുടെ വീട്ടിൽ സർപ്രൈസ് ആയി ഗോപികയും കുടുംബവും എത്തിയത് വീഡിയോ വൈറലായിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളും പ്രശ്നങ്ങളും എല്ലാം ആയതിനാൽ ഗോപികയ്ക്ക് നേരത്തെ നാട്ടിലേക്ക് എത്തുവാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ നാട്ടുകാരുടെ ബന്ധുക്കളുടെയും എല്ലാം പരിഭവം പിണക്കവും തീർത്ത ഗോപികയും കുടുംബവും സ്വന്തം നാടായ തൃശൂരിലേക്ക് മക്കളുടെ സ്കൂൾ അവധിക്കാലം.

ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്. സിനിമയിൽ നിന്നും മാറി വീട്ടമ്മയായി ജീവിക്കുകയാണെങ്കിലും താരം മുൻപത്തെക്കാൾ സുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.ഭർത്താവും മക്കളും എല്ലാവരും മഞ്ഞനിറത്തിലെ വസ്ത്രം ധരിച്ചാണ് എത്തിയിരിക്കുന്നത്.സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് കല്യാണം കോപി സിനിമയിൽ നിന്നും വിട്ടതും.ആരാധകർക്ക് വിഷമം ഉണ്ടാക്കിയ ഒരു വാർത്തയായിരുന്നു ഗോപിക സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാര്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.