വളരെ എളുപ്പത്തിൽ കക്ഷത്തിലെ കറുപ്പ് നിറം ഇല്ലാതാക്കാം.

സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ പെൺകുട്ടികൾക്ക് നാണക്കേടായി തോന്നുന്ന ഇരുണ്ട കക്ഷങ്ങളുടെ നിറം മാറ്റാൻ പുതിയ വിദ്യ. രോമങ്ങൾ നീക്കം ചെയ്താലും തൊലിയെക്കാൾ ഇരുണ്ട നിറം ആയതിനാൽ പലപ്പോഴും കക്ഷം കാണിക്കുന്നത് മടിയാണ് പെൺകുട്ടികൾക്ക്. പെൺകുട്ടികളിൽ മാത്രമല്ല ചില പുരുഷന്മാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികമായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.

   

അമിതമായി കെമിക്കൽ അടങ്ങിയ ഉൽപ്പനകൾ ഉപയോഗിക്കുന്നത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ ഒരു മാസത്തിനുള്ളിൽ കക്ഷത്തിലെ കറുപ്പ് നിറം മായിക്കാനുള്ള പ്രകൃതിയുടെ വിദ്യ ഇതാ. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ചെറുനാരങ്ങ 15 മിനിറ്റ് നേരം കക്ഷങ്ങളിൽ തേച്ചുപിടിപ്പിക്കുക ഇങ്ങനെ ദിവസേന ചെയ്താൽ കറുപ്പ് നിറം മാറിക്കിട്ടും. വെള്ളരിക്ക അരിഞ്ഞ് കക്ഷത്തിൽ തേക്കുന്നതും സൗന്ദര്യം കൂട്ടാൻ സഹായിക്കും.

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കറ്റാർവാഴയുടെ നീര് കച്ചവങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് ചർമം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും. ഐസ്ക്യൂബുകൾ കക്ഷത്തിൽ വച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടത്തിന് സഹായിക്കും . ഒരു തുണിയിൽ ഐസ് കട്ടയെടുത്ത് 10 മിനിറ്റോളം മസാജ് ചെയ്യാം. മഞ്ഞളും ചന്ദനവും അരച്ചുണ്ടാക്കിയ പേസ്റ്റ് അല്പം റോസ് വാട്ടർ കലർത്തിയ മിശ്രിതം തോളുകളിൽ പുരട്ടി ഉണക്കുക.

അൽപനേരം കഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാൽ ക്ഷത്തിലെയും തോളിലെയും കറുപ്പ് നിറം മാറിക്കിട്ടും. കക്ഷങ്ങളിലെയും കയ്യെടുക്കുക ഒലിവ് ഓയിൽ വളരെ സഹായകമാണ്. ചർമ്മ സംരക്ഷണത്തിൽ മികച്ചുനിൽക്കുന്ന തേനും ചെറുനാരങ്ങ നീരും പുരട്ടി ദിവസേന മസാജ് ചെയ്യുന്നത് തൊലിയുടെ കറുപ്പ് നിറം അകറ്റാൻ മികച്ച ഔഷധമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.