തൃശൂരിൽ ബസ് യാത്രയ്ക്കിടെ നടന്ന സംഭവം അറിഞ്ഞാൽ ആരും ഞെട്ടും.

തൃശൂരിൽ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ധമായി മോഷ്ടിച്ച് യുവതി കഴിഞ്ഞ ദിവസം പുത്തൂരിൽ നിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസ്സിൽ വച്ചാണ് മോഷണം നടന്നത്. ഷാൾ ഉപയോഗിച്ച് ബാഗ് മറച്ചതിനു ശേഷമാണ് മോഷണം നടത്തിയത്. തൃശൂർ ഈസ്റ്റ് പോലീസ് ആണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മോഷണം നടത്തിയ യുവതിയെ കണ്ടെത്താനായി ബസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രതി കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. യാത്രക്കാരുടെ പിന്നിൽ നിൽക്കുന്ന യുവതി ഷാൾ കൊണ്ട് ബാഗ് മറിച്ചതിനുശേഷം ബാഗ് ബാഗിൽ നിന്നും പേഴ്സ് അതിവിദഗ്ധമായി മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് അത്. പേഴ്സ് നഷ്ടപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞിരുന്നില്ല. പേഴ്സിൽ ഉണ്ടായിരുന്ന വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെട്ടു പിന്നീട് മോഷണം.

നടന്നതായി മനസ്സിലായപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഓരോ യാത്രക്കാരും അവരുടെ മൊബൈൽ ഫോൺ വിലപ്പെട്ട വസ്തുക്കൾ എന്നിവ സംബന്ധിച്ച് പരമാവധി ജാഗ്രത പുലർത്തണമെന്നും സിറ്റി പോലീസ് ബുക്കിൽ അഭ്യർത്ഥിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വകാര്യബസിൽ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

ഇത്തരത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് വളരെയധികം നല്ലതാണെന്നും എല്ലാ ബസ്സുകളിലും ഇത്തരത്തിലുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ വളരെയധികം ഉപകാരപ്പെടും എന്ന് പോലീസ് പറഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.