ഈ ഭർത്താവിന്റെ പ്രവർത്തി ഏതൊരു ഭാര്യയെ ഒന്ന് ഞെട്ടിക്കും..

രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന ചോറ് മാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി . മുറിയിലെ ലേറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു.

   

അല്ലി അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തേലും കഴിച്ച ഉടനെ അപ്പിയിടൽ പണ്ട് അച്ഛനെന്നും ഇതു പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരലും വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി. കൊച്ചു പിള്ളേരെ പോലെ കരയുകയാണോ ഞാനൊരു.

തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ ആ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു. പിന്നെ അമ്മയുടെ നൈറ്റിയും കട്ടിലിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റും മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ചു വൃത്തിയാക്കി ബെഡിൽ പുതിയ ബെഡ്ഷീറ്റും വിരിച്ച് പുതിയ നൈറ്റിമിട്ട് കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു.

ഞാൻ വെള്ളത്തിൽ മുക്കിയിട്ടിട്ട് വരാം അതും പറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറി പൈപ്പിന്റെ ചുവട്ടിലിട്ട് അതിലേക്ക് വെള്ളം ചീറ്റി ഒഴിച്ച ശേഷമാണ് ബക്കറ്റിൽ ഡെട്രോളൊഴിച്ച് തുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ടത് ഇതൊക്കെ ചെയ്യുമ്പോൾ പതിവില്ലാതെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *