ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പാലക്കാട്ടുകാരി സരിതയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് അച്ഛനുണ്ടാക്കിയ ലക്ഷങ്ങളുടെ കടം തീർത്ത് സ്വന്തം പ്രയത്നം കൊണ്ട് ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും വലിയ ഇരുനില വീട്ടിലേക്ക് താമസം മാറ്റിയ സന്തോഷമാണ് സരിത പങ്കുവെക്കുന്നത്. പെണ്ണുങ്ങളെക്കൊണ്ട് വല്ലതും പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് ഒരു മാതൃകയാണ് സരിതയുടെ പോസ്റ്റ് ഇങ്ങനെ എന്റെ അച്ഛൻ പണിത കുഞ്ഞു വീട്ടിലാണ്.

2023 ജനുവരി 30 വരെ ഞാൻ താമസിച്ചതും വലിയ സ്വപ്നങ്ങൾ ഞാൻ കണ്ടതും അവിടെ നിന്ന് 2023 ഫെബ്രുവരി ഒന്നിന് ഈ കാണുന്ന 1870 സ്ക്വയർ ഫീറ്റിൽ ഞാൻ പണിത പുതിയ വീട്ടിലേക്ക് താമസം മാറി. 33ആം വയസ്സിൽ ഒരു പെണ്ണായിട്ടും ഇങ്ങനെ ഒരു നേട്ടം ഞാൻ സ്വന്തമാക്കിയെങ്കിൽ അതിനു പിന്നിൽ തീർച്ചയായും ഒരുപാട് വർഷത്തെ കാത്തിരിപ്പും.

അധ്വാനവും ആണ് പിന്നെ എന്റെ കോൺഫിഡൻസ് നിങ്ങൾക്ക് അഹങ്കാരമായി തോന്നുന്നെങ്കിൽ ഒരു വാക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ കയ്യിൽ കാശില്ലാത്തതിന്റെ പേരിൽ കുടുംബക്കാർ അച്ഛനെയും അമ്മയെയും പരിഹസിക്കുന്നത് കണ്ടുവളർന്ന ഏക മകളാണ് ഞാൻ അച്ഛന്റെ ഉൾപ്പെടെ വലിയ കടങ്ങളെല്ലാം ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നു.

ഒരുകാലത്ത് ഏതൊരു ഫംഗ്ഷന് പോയാലും കുടുംബക്കാരിൽ ചിലർ അച്ഛനെയും അമ്മയെയും പുച്ഛിച്ചു കളിയാക്കുന്നത് കണ്ട് വളർന്നതുകൊണ്ടാണ് ആ പരിഹസിച്ചവർക്ക് ഒന്നും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിൽ അച്ഛനെയും അമ്മയെയും നല്ല നിലയിൽ ഇരുത്താൻ കഴിയണം എന്ന വാശി കുഞ്ഞുനാൾ മുതൽ രക്തത്തിൽ അലിഞ്ഞു ചേർന്നത്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.