ട്രെൻഡിങ് ആയിരിക്കുന്ന സ്നേക്ക് പ്ലാന്റ് എങ്ങനെ വീട്ടിൽ വളർത്താം.

ഇന്ന് ഏറ്റവും ഡിമാൻഡ് ഉള്ള അകത്തള ചെടിയായ സ്നേക്ക് പ്ലാന്റ് ഇല ഉപയോഗിച്ചും വളർത്തിയെടുക്കാം.സാധാരണയായി ചെടിക്ക് ചുറ്റും ഉണ്ടായിവരുന്ന തൈകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുക. നല്ല വളർച്ചയായ ഇലകളും നടീൽ വസ്തു ആക്കാം.വെള്ളം വാർന്നു പോകാൻ ചുവട്ടിൽ ദ്വാരങ്ങൾ ഉള്ള പാത്രത്തിൽ നന്നായി കുതിർത്തെടുത്ത ഗുണനിലവാരമുള്ള ചകിരിച്ചോറും ആറ്റുമണലും ഒരേ അളവിൽ എടുത്ത് കലർത്തിയെടുക്കുക. ഇതിലാണ് ഇലകൾ നടേണ്ടത് സ്നേക്ക് പ്ലാന്റിന്റെ വിലയ്ക്ക് നല്ല നീളം ഉള്ളതുകൊണ്ട് കൊണ്ട്.

   

കുറുകി പല കഷണങ്ങളാക്കി മുറിച്ച് ഓരോ കഷണവും ഉപയോഗിക്കാം. ഇങ്ങനെ മുറിച്ചെടുക്കുമ്പോൾ ചുരുങ്ങിയത് ഒരു 3 ഇഞ്ച് നീളമെങ്കിലും ഉണ്ടാകണം.നടുന്നതിന് മുമ്പ് ചിരട്ട കരി പൊടിച്ചതിലോ അല്ലെങ്കിൽ റൂട്ടിംഗ് മിശ്രിതത്തിൽ മുക്കിയതിനു ശേഷം വേണം ഇലകൾ നടുവാൻ ആയിട്ട്.അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പാത്രവും ഇലകളും നല്ലവണ്ണം മുഴുവനായും മൂടുക. ഇതിനുള്ളിലെ ഈർപ്പത്തിന്റെ അളവ് കൂട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഈർപ്പത്തിന്റെ അളവ് അളവ് അനുസരിച്ച് നമുക്ക് ആവശ്യത്തിന് നനച്ചു കൊടുക്കുകയും ചെയ്യാവുന്നതാണ്. വേരുകൾ ഉണ്ടായി വന്ന ഇലകൾ വളരാൻ ഏകദേശം ഒരു മാസമെങ്കിലും കാലതാമസമെടുക്കും. ആവശ്യത്തിന് വേരുകൾ ആയാൽ ചട്ടിയിലേക്ക് മാറ്റി നട്ട് ചെടി വളർത്തിയെടുക്കാം.ഇലകൾ ഗ്ലാസിൽ എടുത്ത ശുദ്ധജലത്തിൽ പാതി മുങ്ങുന്ന വിധത്തിൽ വെച്ചിരുന്നാലും.

സാവധാനം ഇതിന് വേരുകൾ ഉണ്ടാകും.വീടിനകത്തൊക്കെ സൂക്ഷിക്കുമ്പോൾ പ്രത്യേകം തിരഞ്ഞെടുത്ത ഇളംപച്ച അല്ലെങ്കിൽ വെള്ള അല്ലെങ്കിൽ മഞ്ഞ എന്നി നിറങ്ങളിലുള്ള ആകർഷകമായ ചട്ടികൾ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് കൗതുകം പകരുന്നതാണ്. അതുപോലെ ആഴമുള്ളതും വീതി കുറഞ്ഞതുമായ ചട്ടികളാണ് ഏറ്റവും നല്ലത് കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.