അധ്യാപകരെപ്പോഴും ഇത്തരത്തിലുള്ളവർ ആയിരിക്കണം..

പുത്തൻ തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ നല്ല അധ്യാപകർ ആണെങ്കിൽ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും അതുപോലെ തന്നെ രാജ്യം നല്ല രീതിയിൽ വളരുന്നതിനും സാധ്യമാകും.നന്ദഗോപൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു.

   

പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരീക്ഷവും അവൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിപ്പ് ഉണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല.

https://www.youtube.com/watch?v=DJ_5BuHsyaE

എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ കാണാൻ ബൈക്കിന്റെ ഹോണടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു ആൾ അവിടെ കാണുന്നില്ലല്ലോ അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത് വടക്കേപ്പുറത്ത് വീട്ടിൽ പോയിരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോഴേക്കും.

അജി അവിടെ ഇരിപ്പുണ്ട് എന്തോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ച് പേപ്പറുകളും ഉണ്ട്. രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്.അതല്ല കക്ഷി ഈ ലോകത്ത് ഒന്നുമല്ലെന്ന് തോന്നുന്നു ആ നന്ദേട്ടനോ ഇതെപ്പോ വന്ന് ഞാൻ വന്നിട്ട് കുറച്ച് നേരമായല്ലോ. എനിക്കൊരു ഗ്ലാസ്സ് കിട്ടിയാൽ കൊള്ളാമായിരുന്നു ഞാനത് മറന്നു.

Leave a Comment