ഇങ്ങനെയൊരു ജീവിതം അല്ല ആശംസിച്ചത് എന്നാൽ ലഭിച്ചത്…

ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടിവരുന്ന ഒത്തിരി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.എന്താ മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ചായിട്ടില്ല അതിനുമുമ്പ് ഡിവോഴ്സ് ചെയ്യണമെന്നൊക്കെ പറഞ്ഞാൽ അതിനുമാത്രം എന്താ ഉണ്ടായേ. നോക്ക് കുടുംബജീവിതം എന്നു പറഞ്ഞാൽ കുട്ടികളിയല്ല പറഞ്ഞേക്കാം ആ പാവം പെണ്ണിന്റെ ജീവിതം തകർക്കാൻ പടച്ചവൻ പോലും നിന്നോട് പൊറുക്കില്ല അറിയാൻ ഷാഫിക്കാ പക്ഷേ.

   

നിങ്ങളെല്ലാവരും വിചാരിക്കുന്നു പോലെയുള്ള ഒരു ജീവിതം അല്ല ഞങ്ങൾ തമ്മിലുള്ളത്. ശരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ് ഉപ്പാക്കും അവൾ സ്വന്തം മകൾ തന്നെയാണ് എന്റെ വീടും ആ ചുറ്റുപാടും ചുരുക്കം ദിവസങ്ങൾ കൊണ്ട് അവൾ പൊരുത്തപ്പെട്ടിട്ടുണ്ട് പക്ഷേ രാവിലെ ഞാൻ കാണുന്ന ആ ഷാഹിനയല്ല രാത്രി മുറിയിൽ എന്നോടൊപ്പം കിടക്കുന്നത് കല്യാണം.

കഴിഞ്ഞ് മാസം ഒന്നാം ആയിട്ടും ഞാൻ ഇതുവരെ അവളെ ഒന്ന് തൊട്ടിട്ടില്ല അറിയോ നിങ്ങൾക്ക്. ഒരു കട്ടിലിന്റെ രണ്ടു തലക്കൽ അന്യരെ പോലെ മടുത്തു ഷാഫിക്ക് എനിക്ക് ഇങ്ങനെയൊന്നും ആയിരുന്നില്ല ഞാൻ കൊതിച്ച ജീവിതം എടാ പൊട്ടൻ മനാഫെ അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തോട് പൊരുത്തപ്പെടാൻ ചിലപ്പോൾ പെട്ടെന്ന് സാധിച്ചു എന്ന് വരില്ല പതുക്കെ എല്ലാം ശരിയാവും.

നീ വെറുതെ ഇരിക്കുന്നതിനു മുന്നേ കാൽ നീട്ടേണ്ട. സന്ദീപ് കുത്തി വീഴും ഇല്ല ഷാഫിക്ക അവൾ ഒരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി കണ്ടിട്ടില്ല എന്നോട് ഒന്നും മിണ്ടിയിട്ടില്ല ചിരിക്ക കൂടെ ചെയ്തിട്ടില്ല എന്നാലും എനിക്ക് അവളെ ഇഷ്ടമാണ് ഒത്തിരി ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്താ അല്ലേ ചിലപ്പോൾ എന്നെ അവൾക്ക് പറ്റി ഉണ്ടാവില്ല…

Leave a Reply

Your email address will not be published. Required fields are marked *