രുചികൊണ്ടും സുഗന്ധം കൊണ്ടും ഔഷധഗുണങ്ങൾ കൊണ്ടും വളരെയധികം പ്രാധാന്യം നമ്മുടെ ജീവിതത്തിൽ നൽകുന്ന ഒന്നുതന്നെയാണ് കറിവേപ്പില എന്നു പറയുന്നത്. നമ്മുടെ അടുക്കളയിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നുതന്നെയാണ് കറിവേപ്പില എന്ന് പറയുന്നത്.നമ്മൾ മലയാളികൾക്ക് കറിവേപ്പില ചേർക്കാത്ത ഒരു കറിയെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുകയില്ല.
ഒരു ആഹാരവസ്തു എന്ന നിലയിൽ കറിവേപ്പിലയുടെ പ്രാധാന്യം വളരെ കൂടുതലാണ്. മാന്ത്രിക ഇല എന്ന ഒരു ഓമന പേരാണ് കറിവേപ്പിലയ്ക്ക് ഭക്ഷ്യലോകത്ത് ഉള്ളത്. കറിവേപ്പിലയ്ക്ക് പോഷഹാകാരം എന്ന നിലയിൽ ഏറെ പ്രാധാന്യം ഉണ്ട്.100 ഗ്രാം കറിവേപ്പില എടുക്കുകയാണ് എങ്കിൽ അതിൽ 6ഗ്രാം മാംസ്യം 19 ഗ്രാം അന്നജം 6.5 ഗ്രാം നാല് ഒരു ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഫോസ്ഫറസ് കാൽസ്യം വിറ്റാമിൻ.
എബിസി ഇരുമ്പ് എന്നിവയും ഉണ്ട് ഇതിൽ ഇതിനുപുറമേ 100 ഗ്രാം കലോറി ഊർജ്ജവും കറിവേപ്പിലയിൽ നിന്ന് നമുക്ക് ലഭിക്കുന്നതാണ്. ഔഷധസസ്യം എന്ന നിലയിലും കറിവേപ്പില വളരെയധികം പ്രാധാന്യം ഉണ്ട്. ഇത്രയധികം പ്രാധാന്യം ഇതിന് നൽകുന്നത് ഇതിന്റെ രോഗപ്രതിരോധ ശക്തി തന്നെയാണ്.കറിവേപ്പില കൊണ്ട് വിരശല്യം വായു കോപം എന്നിവ ഇല്ലാതാക്കുന്നതിനെ വളരെയധികം അത്യുത്തമം തന്നെയാണ്.കറിവേപ്പിലയിൽ അന്നജത്തെ വിഘടിപ്പിക്കുന്ന ആൽഫ ആൽമഹലോസ് എൻസൈമുകൾ അടങ്ങിയിട്ടുണ്ട് .
അതുകൊണ്ടുതന്നെ പ്രമേഹ രോഗത്തെ കറിവേപ്പില കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും എന്ന് ആധുനിക ശാസ്ത്രലോകം പറയപ്പെടുന്നു.ഇതിന് പുറമെ കൊളസ്ട്രോൾ നിയന്ത്രിക്കുവാനും കറിവേപ്പിലയ്ക്ക് സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട് പ്രത്യേക തരം അലർജികൾ വ്രണങ്ങൾ എന്നിവയ്ക്ക് കറിവേപ്പില ഇലകൾ ഫലം കണ്ടിട്ടുണ്ട്.കറിവേപ്പില ഉപയോഗിച്ചുകൊണ്ട് നമുക്ക് പ്രമേഹവും അതുപോലെതന്നെ കൊളസ്ട്രോളും നിയന്ത്രിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.