സ്ട്രോക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം ഒഴിവാക്കാം…

ഇന്നത്തെ കാലത്ത് വളരെ അധികമായി കണ്ടുവരുന്ന രോഗം ആയി മാറിയിരിക്കുന്നു സ്ട്രോക്ക്. കഴിഞ്ഞ പത്തുവർഷം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി ഇരിക്കുന്നു. നമ്മുടെ തലച്ചോറിനെ സുഗമമായി പ്രവർത്തിക്കുന്നതിന് തുടർച്ചയായുള്ള ഓക്സിജൻ വിതരണം ആവശ്യമാണ് വിതരണം തടസ്സപ്പെടുകയും നിൽക്കുകയും ചെയ്യുമ്പോൾ തലച്ചോറിലെ കോശങ്ങൾ നശിച്ചു തുടങ്ങുന്നു.തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

ഇത് പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത് രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഈസ്കിമിക്ക സ്ട്രോക്ക് എന്ന് പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്ട്രോക്ക് ആണ് സാധാരണയായി കണ്ടുവരുന്നത്. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാർ ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹെമറേജ് സ്ട്രോക്ക് എന്ന് പറയുന്നത്.

സ്ട്രോക്ക് ചികിത്സയിൽ സമയം വളരെ പ്രാധാന്യമാണ് സ്ട്രോക്കിന് ഇന്ന് നിലവിലുള്ള ഫലപ്രദമായ ചികിത്സകൾ എല്ലാംതന്നെ ആദ്യമണിക്കൂറുകളിൽ ഫലപ്രദമായി നിർവഹിക്കാൻ പറ്റുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ് തലച്ചോറിനുള്ളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് മൂലമാണ് ഇസമിക് സ്ട്രോക്ക് ഉണ്ടാവുന്നത്. ഇതിനെ അലിയിപ്പിച്ചു കളയാനുള്ള മരുന്ന് രക്തധമനി യിലേക്ക് കുത്തിവെച്ച് അലിയിപ്പിച്ചു കളയുന്ന ചികിത്സാരീതിയാണ്.

ത്രോംബോലൈലസിസ് എന്ന് പറയുന്നത്. ഈ ചികിത്സ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നത് സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ ആണ് ഇതാണ് ഗോൾഡൻ സമയം എന്ന് പറയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.