പ്രസവശേഷം ശാരീരിക ആരോഗ്യം നേടിയെടുക്കാൻ വേണ്ട കാര്യങ്ങൾ

ആരോഗ്യമുള്ള കുഞ്ഞു ജനിച്ചാൽ അമ്മ മനസ്സിന് സമാധാനമായി. ഇനി ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം രക്തസ്രാവം വയറിനു മേലെ വീണ സ്ട്രെച്ച് മാർക്കുകൾ മുടികൊഴിച്ചിൽ വയറു ചാടുമോ എന്ന ഭയം ഉറക്കം കെടുത്തുന്ന ഒരുപാട് സംശയങ്ങൾ പ്രസവം കഴിഞ്ഞ് 20 മുതൽ 40 ദിവസം വരെയുള്ള രക്തസ്രാവം സ്വാഭാവികമാണ്. പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ ഉണ്ടാകാറുള്ളത് പോലെ അല്പം കൂടുതൽ രക്തം നഷ്ടപ്പെടും.

ക്രമേണ അളവുകുറഞ്ഞു വരികയും നിലക്കുകയും ചെയ്യുന്നു. ഈ കാലയളവ് എല്ലാവരിലേയും ഒരുപോലെ ആയിരിക്കില്ല. ഇതിനായി പ്രത്യേകം തയ്യാറാക്കിയ നാപ്കിനുകൾ ഉപയോഗിക്കാം. തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ വൃത്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അണുനാശിനി സോപ്പ് കൊണ്ട് കഴുകി വെയിലത്ത് ഉണക്കുക. പ്രസവത്തിൽ ഉണ്ടാകാൻ ഇടയുള്ള മുറിവിലെ സ്റ്റിച്ച് പൂർണമായും മുടങ്ങിയ ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ഉചിതം.

സ്റ്റിച്ച് ഉണങ്ങുന്നതിനു മുമ്പുള്ള ശാരീരിക ബന്ധം അണുബാധയ്ക്കും വേദനയ്ക്കും കാരണമാവാം. ഒന്നരമാസം കരുതലുണ്ടാവണം മുലയൂട്ടുന്ന കാലഘട്ടം സേഫ് പീരിയഡ് ആണെന്ന ധാരണ വേണ്ട ഗർഭധാരണത്തിന് ഈ കാലഘട്ടത്തിൽ സാധ്യതയുണ്ടെന്ന് മറക്കരുത്. സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കുന്നത് ഗർഭധാരണത്തെ ചെറുക്കും.

ഗർഭധാരണത്തിനു ശേഷമുള്ള ആഹാരക്രമം ശരീര ഭാരം കൂട്ടും ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ കഴിയും. ശിശുവിനെ ഉൾക്കൊള്ളാനായി അടിവയറിലെ പേശികൾ അയഞ്ഞു പോകുന്നതാണ് വയറു ചാടാൻ കാരണം. പ്രസവശേഷം ആറാഴ്ച മുതൽ ചെറിയതോതിൽ ഉള്ള വ്യായാമം ആരംഭിക്കാം. വയറു കുറയ്ക്കുക മാത്രമല്ല കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും കഴിയും.