നിങ്ങൾ ചെമ്പരത്തിപൂ ചായ കഴിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അതിന്റെ ഗുണങ്ങൾ അറിഞ്ഞു വേണം കഴിക്കുവാൻ

പ്രായത്തെ തോൽപ്പിക്കാൻ ചെമ്പരത്തി ചായ. പ്രായമേറി വരുന്നു എന്ന് പറയുന്നത് ആർക്കും അത്രയും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങുമ്പോഴാണ് എല്ലാവരും അതേപടി ആലോചിക്കുന്നത്. പ്രായത്തെ തടഞ്ഞു നിർത്താൻ നമുക്ക് ആർക്കും കഴിയില്ല. എങ്കിലും ചില ജീവിതശൈലികളിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും ഒരു പരിധിവരെ പ്രായത്തെ പിടിച്ചുനിർത്താൻ സഹായിക്കും. പ്രായത്തെ തടഞ്ഞുനിർത്തുന്ന ഒരു ഔഷധയെ കുറിച്ച് അറിയാം. ചെമ്പരത്തി ചായ കേട്ട് ഞെട്ടേണ്ട ഇത് ഒരു ഔഷധമാണ്.

   

ചെമ്പരത്തി ചായ ഉണ്ടാക്കാൻ എളുപ്പമാണ് ചുവന്നതും ഇളം ചുവപ്പു നിറമുള്ളതുമായ ചെമ്പരത്തി പൂവിന്റെ ആറു ഏഴോ ഇതലുകൾ മാത്രം എടുത്ത് 100 മില്ലി വെള്ളത്തിൽ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും ഇത് അരിച്ചെടുത്ത് പാലും കൂടി ചേർത്ത് പാൽചായയായി ഉപയോഗിക്കാം. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.

പുളി രുചിയാണ് ഇതിന് പൊതുവേ ഉള്ളത്. മധുരത്തിനായി പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നു. ഈ ചായയിൽ ജീവകം സി ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ചെമ്പരത്തി ഇല കൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളിൽ കൊഴുപ്പടയുന്നത് തടയുകയും അതുവഴി കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും.

ചുമ്മാ ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വൈറ്റമിൻ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും മറ്റു ഉൽപ്പന്നങ്ങളിലെ മടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും. വൃക്ക തകരാർ ഉള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. ടെൻഷൻ കുറയ്ക്കാനും ഇത് സഹായകരമാണ്.