നിങ്ങൾക്കറിയാമോ പേരഇല കൊണ്ടുള്ള ഗുണങ്ങൾ

നമ്മുടെ തൊടിയിലും വീട്ടുമുറ്റത്തും സർവ്വസാധാരണമായി കണ്ടുവരുന്ന മരമാണ് പേര. പേരക്കയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പേരയില ഗുണത്തിന് കാര്യത്തിൽ ഒട്ടും പുറകിലല്ല എന്നാണ് ശാസ്ത്രം പറയുന്നത്. പേരയുടെ ഇലയിൽ കുറിച്ചാണ് ഇന്നത്തെ വീഡിയോ. പഴമക്കാരുടെ കുടുംബക്കാരും എല്ലാം താമ്പൂല സേവ് ചെയ്യുമ്പോൾ വെറ്റിലയുടെ ഞരമ്പ് കൈ കൊണ്ട് നീക്കുന്നത് നാം കാണാറുണ്ട്. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം.

എന്നാൽ അവ എങ്ങിനെയെങ്കിലും അകത്തേക്ക് ചെയ്യുകയാണെങ്കിൽ ഛർദി മോഹാലസ്യം എന്നിവ ഉണ്ടാകാറുള്ളത്. ഈ സന്ദർഭത്തിൽ പേരയുടെ ഇല കൊടുക്കുന്നത് വളരെ നല്ലതാണ്. ദഹനക്ഷയം കൃമിരോഗം ഇനി അസുഖങ്ങൾക്ക് പേരയില നീരിൽ അൽപം ഇഞ്ചിനീര് ഏലയ്ക്കാപ്പൊടിയും ചേർത്ത് ആവശ്യത്തിന് മധുരവും ചേർത്ത് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് ആശ്വാസം ഉണ്ടാകുന്നതാണ്.

മഞ്ഞളും ഉലുവയും പേരയുടെ ഇലയും കൂട്ടി അരച്ച് ഒരു ഗോട്ടി വലുപ്പത്തിൽ ഉരുളകളാക്കി കഴിക്കുന്നത് പ്രമേഹം ശമനത്തിന് ഉത്തമമാണ്. കരളിൽ നിന്ന് മാലിന്യങ്ങൾ പുറംതള്ളാൻ പേര ഇലക്ക് കഴിയും. ഒരു കപ്പ് തിളയ്ക്കുന്ന വെള്ളത്തിൽ പേരയിലയും വേരു ചേർത്തു കുടിയ്ക്കുന്നത് വയറുവേദന ഇല്ലാതാക്കുവാൻ നല്ലതാണ്.

പേര ഇല ചേർത്ത ചായ കുടിക്കുന്നത് കൊളസ്ട്രോളിനെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കാനും ഇവയ്ക്കു ആകും. കാർബോഹൈഡ്രേറ്റ് ഷുഗർ ആയി മാറുന്ന പ്രവർത്തനത്തെ പേരയില തടയും. അതിനാൽ ശരീരഭാരം കുറയ്ക്കാനും പേര ഇലക്ക് കഴിയും. പേര ഇലയിൽ ഉള്ള ലൈകോപിൻ എന്ന ആൻറി ആക്സിഡൻറ് മൂലം കാൻസർ സാധ്യതയും ഇല്ലാതാകുന്നു.