നെല്ലിക്കയും മഞ്ഞളും ഉപയോഗിച്ചുകൊണ്ടുള്ള പ്രമേഹരോഗ ഒറ്റമൂലികൾ

പ്രമേഹത്തിനുള്ള ഒറ്റമൂലി കുറിച്ചാണ് ഇന്നത്തെ വീഡിയോ. പ്രമേഹം ഇന്നത്തെ കാലത്ത് പ്രായഭേദമെന്യേ എല്ലാവരെയും അലട്ടുന്ന ഒരു രോഗമാണ്. ചെറിയ കുട്ടികൾക്ക് വരെ പ്രമേഹം കണ്ടുവരുന്നു. ജീവിതശൈലികളും ഭക്ഷണശീലവും ആണ് ഇതിന് കാരണം എന്ന് പറയാം. ഇതല്ലാതെ വ്യായാമക്കുറവും സ്ട്രെസ്സും എല്ലാം പ്രമേഹം അഥവാ ഡയബറ്റിസ് ഉള്ള കാരണമാണ്. പ്രമേഹത്തിന് ഇംഗ്ലീഷ് മരുന്നുകളെയും ഇൻസുലിൻ കുത്തിവെപ്പുകൾ എയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗംപേരും. എന്നാൽ ഇതല്ലാതെയും പ്രമേഹത്തെ നിയന്ത്രിക്കാൻ ചില ഒറ്റമൂലികളുണ്ട്.

യാതൊരു പാർശ്വഫലവും നൽകാതെ അതേസമയം ആരോഗ്യ ഗുണങ്ങളേറെ നൽകുന്ന ചില ഒറ്റമൂലികൾ. അതിനെക്കുറിച്ച് നിങ്ങൾ കൂടുതലായി അറിയുക. നെല്ലിക്ക കറിവേപ്പില മഞ്ഞൾ എന്നിവ ചേർത്ത് ഒരു പാനീയം ഉണ്ടാക്കി കുടിക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അഞ്ചു നെല്ലിക്കാ കാൽ ടീസ്പൂൺ മഞ്ഞൾ രണ്ട് കറിവേപ്പില ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിന് വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇതും ബാക്കിയെല്ലാം ചേരുവകളും ആരെ ഗ്ലാസ് വെള്ളത്തിൽ ചേർത്ത് അരയ്ക്കുക ഇതിൽ രാവിലെ വെറുംവയറ്റിൽ കുടിക്കാം.

ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിക്കണം. നെല്ലിക്ക ഉണക്കി പൊടിച്ച് തും മഞ്ഞൾപൊടിയും തുല്യ അളവിലെടുത്ത് ഓരോ ടീ സ്പൂൺ വീതം ദിവസവും കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ ഏറെ നല്ലതാണ്. നെല്ലിക്ക നാലഞ്ചെണ്ണം എടുത്തു ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. ഈ വെള്ളത്തിൽ കാൽ സ്പൂൺ മഞ്ഞൾപ്പൊടിയിട്ട് കലക്കി വെറുംവയറ്റിൽ കുടിക്കാം.

നെല്ലിക്കയും മഞ്ഞളും കാന്താരിമുളകും ചേർത്ത് അരച്ച് ചമ്മന്തി ഉണ്ടാക്കി കൂട്ടാം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.