ഇങ്ങനെ ആവണം പെൺകുട്ടികൾ, ബസ്സിലെ കണ്ടക്ടറുടെ ലീലാവിലാസങ്ങൾക്ക് ചുട്ട മറുപടി നൽകി.

മാറിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഒരുത്തന്റെ കൈകൾ ആണെന്ന് അറിയാൻ ഒരു നിമിഷവും ആദ്യത്തെ അർദ്ധ നിമിഷവും വേണ്ടിവന്നു അവൾക്ക്. ഒരു തരം തരിപ്പ് ആയിരുന്നു ശരീരത്തിനും മനസ്സിനും ആദ്യം കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു അവളുടെ നെഞ്ചിലേക്ക് നോക്കി ആ കൈകൾ ഇപ്പോഴും അവിടെ തന്നെയുണ്ട്. ഒരു മണിക്കൂർ നീളുന്ന തിരക്കേറിയ പ്രൈവറ്റ് ബസ് യാത്രയിൽ ടിക്കറ്റ് എടുക്കാൻ പെണ്ണുങ്ങൾക്കിടയിൽ കയറിയ കണ്ടക്ടറുടെ കരവിരുത്.

പിന്നെ ഒന്നും ചിന്തിച്ചില്ല കണ്ണടച്ച് സർവ്വശക്തിയുമെടുത്ത് മുതുകിൽ കിടന്നിരുന്ന ബാഗ് ഊരി അവന്റെ ചെവിടെ നോക്കി വീശി. സ്റ്റീൽ കുപ്പിയിലെ വെള്ളവും ചോറ്റുപാത്രവും ജോലി ചെയ്യുന്ന സ്ഥലത്തെ കണക്കുകൾ എഴുതിയ ഒന്ന് രണ്ട് ബൈൻഡ് ചെയ്ത് ബുക്കുകളും ഒക്കെയായി അത്യാവശ്യം നല്ല ഭാരമുണ്ടായിരുന്ന ബാഗിനെ അടുത്തുനിന്ന് രണ്ട് ചേച്ചിമാർക്കും കൊള്ളുകയും ചെയ്തു എന്നാലും.

അവർ പറഞ്ഞു കലക്കി മോളേ എന്ന് എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാതെ അല്പം പകച്ചു നിന്ന ശേഷം അടി കൊണ്ട് ചെവിയിൽ കൈ ചേർത്തുവച്ചുകൊണ്ട് അവളെ നോക്കിയ അവനെ തിരിച്ചു പല്ല് ഞെരക്കി കൊണ്ട് അവൾ പറഞ്ഞു ഇനി നിന്റെ കൈ ഇഴയരുത് ഒരു പെണ്ണിന്റെ ദേഹത്ത് അങ്ങനെ എങ്കിൽ നീയും ഇഴയും മുട്ടുകാലിൽ കേട്ടോടാ നായേ. സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു സംഭവം അവൾ സ്റ്റോപ്പിൽ ഇറങ്ങി നടന്നപ്പോൾ ഒത്തിരി ആളുകൾ അവളെ അഭിനന്ദിക്കാൻ ആയി വന്നു. അതിനിടയിലാണ് അവൾ ആ കാഴ്ച കണ്ടത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.