ഈ ലേഡി ഇൻസ്പെക്ടറാണ് ഇപ്പോഴത്തെ താരമായി മാറിക്കൊണ്ടിരിക്കുന്നത്…

ഈ പൊലീസ് ആണ് ഇപ്പോൾ താരം. മരം വീണ് ബോധം നഷ്ടപ്പെട്ട കിടന്ന യുവാവിനെ ഒറ്റയ്ക്ക് തോളിൽ ചുമന്ന് ജീവൻ രക്ഷിച്ച പെൺപുലി. കനത്ത മഴയിൽ വീണ മരത്തിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇൻസ്പെക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായി മാറിക്കൊണ്ടിരിക്കുന്നത്. അവശനിലയിലായ 28കാരൻ ഉദയകുമാറിനെ തന്റെ തോളിൽ തൂക്കി ആണ് ടിപി ചിത്രം ഇൻസ്പെക്ടറായ രാജേശ്വരി ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ വീഡിയോകളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ചെന്നൈ കീഴ്ഭാഗം സ്മശാനത്തിൽ ജോലിക്കാരനാണ് ഉദയകുമാർ. മഴയെത്തുടർന്ന് മരം വീഴുകയും ആയിരുന്നു അതിനിടയിൽ ഉദയകുമാർ കുടുങ്ങുകയും ആയിരുന്നു. കനത്ത മഴ തുടർന്നതിനാൽ മരത്തിനടിയിൽ പെട്ട ഉദയകുമാർ അബോധാവസ്ഥയിലായി. ഇയാൾ മരിച്ചതായും പ്രദേശവാസികൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഉടൻതന്നെ സംഭവസ്ഥലത്തെത്തിയ ഇൻസ്പെക്ടർ രാജേശ്വരി സംഘവും മരത്തിനടിയിൽ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു.

അപ്പോഴാണ് ഇയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടൻതന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളിൽ അതുവഴി വന്ന ഓട്ടോയിൽ കയറ്റി വിടുകയും ചെയ്തു . ഈ സമയമെല്ലാം രാജേശ്വരി ചെരിപ്പ് ഇല്ലാതെയാണ് ചെളിയിൽ കൂടിയേ നടന്നത്. ഇപ്പോൾ ഉദയകുമാർ കീഴ്ഭാഗം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

അദ്ദേഹം തീവ്രപരിചരണ ത്തിലാണ് രാജേശ്വരിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചത്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധി ആളുകൾ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്. വനിതാ സിംഹ പെണ്ണായി നിറഞ്ഞു നിൽക്കുന്ന വീഡിയോ വളരെയധികം വൈറലാണ് നിരവധി ആളുകളാണ് ഈ പോലീസുദ്യോഗസ്ഥർ പ്രശംസിച്ചു മുന്നോട്ടുവരുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.