മുരിങ്ങ നല്ലൊരു നാട്ടുഭക്ഷണം ആണെന്ന് പറയാം. നാട്ടുഭക്ഷണം മാത്രമല്ല നാട്ടുവൈദ്യം കൂടിയാണിത് പല രോഗങ്ങൾക്കുമുള്ള സ്വാഭാവിക പ്രതിരോധ വഴിയെന്നു വേണം പറയാൻ മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് പേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിക്കാം. ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും ഇത് ഏറെ ഗുണകരമാണ്. മുരിങ്ങ അൽഭുതമരം അതായത് മിറാക്കിൾ ട്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഏതാണ്ട് അഞ്ചുതരം ക്യാൻസർ അടക്കമുള്ള പലതരം രോഗങ്ങൾ മാറ്റാനുള്ള ശേഷിയുള്ള അതുകൊണ്ടുതന്നെയാണ് ഈ പേര് വീണത്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഇത് ചർമ്മത്തിനും മുടിക്കും എല്ലാം ഒരുപോലെ നല്ലതാണ്. പുരുഷന്മാർക്ക് ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ തീർക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ. ആയുർവേദത്തിലും പല അസുഖങ്ങൾക്കും പരിഹാരമായി പറയുന്ന ഒന്നാണ് ഇത്. മുരിങ്ങയുടെ ഇലത്തോരൻ വെച്ച്.
കഴിക്കുന്നത് പതിവാണ് ധാരാളം വൈറ്റമിനുകളും ധാതുക്കളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് മുരിങ്ങയില തോരൻ മാത്രമല്ല ഇത് ഇഞ്ചി ചേർത്ത് വേവിച്ചും കഴിക്കാം. മഞ്ഞൾ ചേർത്തും വേവിച്ചു കഴിക്കാം മുരിങ്ങയില ജ്യൂസ് ആക്കിയും കഴിക്കാം അധികം പേർക്കും പരിചയം ഉണ്ടാകില്ലെങ്കിലും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് മുരിങ്ങയില ജ്യൂസ് ആയി കഴിച്ചാൽ ലഭിക്കുക.
അരക്കപ്പ് മുരിങ്ങയില നല്ലതുപോലെ കഴുകി ഒരു കപ്പ് വെള്ളം ചേർത്ത് അടിച്ച് ഊറ്റിയെടുത്ത് കുടിക്കാം ഇതിൽ അല്പം നാരങ്ങാനീരും തേനും ചേർത്ത് ഇളക്കി കുടിക്കുന്നത് ഏറെ നല്ലതാണ്. ഇത് ഫ്രഷ് ആയി തന്നെ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത് മുരിങ്ങയില ജ്യൂസ് അൽപകാലം അടുപ്പിച്ച് കുടിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നൽകാൻ സഹായിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.