ഒരുപാട് വേദനകളുടെ പരിഹാരമാണ് ഉലുവ എന്ന് നിങ്ങൾക്കറിയാമോ

ഉലുവയ്ക്കും ഉലുവയുടെ ഇലയ്ക്കും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഉലുവ ഏറെ കൈപ്പുള്ള ഒന്നാണ് അതുകൊണ്ടുതന്നെ കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ അല്പം ഉലുവ കഞ്ഞിയിലും ചെറുപയറിലോ വേവിച്ച് നമുക്ക് കഴിക്കാം. ചപ്പാത്തി മാവിൽ അല്പം ഉലുവപ്പൊടി ചേർത്ത് ഉണ്ടാക്കാം. കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്ത് അരച്ച് മുടിയിൽ തേക്കാം ഇതു മുടി വളർച്ചയെ സഹായിക്കുകയും മാത്രമല്ല മുടിക്ക് കറുപ്പ് നിറം നൽകാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണിത്.

   

ഉലുവ കുതിർത്തത് അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചക്കും മുടികൊഴിച്ചിലിനും നല്ലൊരു മരുന്നാണ്. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണിത്. ഒരു രാത്രി വെളിച്ചെണ്ണയിൽ കുതിർത്ത ഉലുവ വേവിച്ചത് തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ തടയും. താരനെ അകറ്റാനും ഇത് ഏറെ നല്ലതാണ്. പ്രസവശേഷം ഉണ്ടാകുന്ന ശരീരവേദന ഉദര വേദന ഇവ മാറാനും ഗർഭാശയം ശുദ്ധമാക്കാനും മുലപ്പാലും ശരീരശക്തിയും.

വർദ്ധിപ്പിക്കാനും ഉലുവ വേവിച്ച് അതിൽ കരിപ്പെട്ടിയും തേങ്ങാപ്പാലും ചേർത്ത് ലേഹ്യഭാഗത്തിൽ ആക്കി കഴിക്കുന്നത് ഏറെ നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് അതിൽ ഗോതമ്പുമാവ് ബദാംപരിപ്പ് മുന്തിരിങ്ങ ശർക്കര ഇവ ചേർത്ത് മോദകം ഉണ്ടാക്കി കൊടുക്കുന്നത് പ്രസവ രക്ഷയ്ക്ക് നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് വെള്ളത്തിലിട്ട് ചൂടാക്കി അല്പം ശർക്കരയും.

ചേർത്ത് കുടിക്കുകയാണെങ്കിൽ വയറിൽ ഉണ്ടാകുന്ന മൂത്ര തടസ്സവും മാറിക്കിട്ടും. രക്തവാത രോഗമുള്ളവർ അഞ്ചു ഗ്രാം ഉലുവ വീതം രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിക്കുന്നത് നല്ലതാണ്. ഒരു ടീസ്പൂൺ ഉലുവ അര ഗ്ലാസ് വെള്ളത്തിൽ 12 മണിക്കൂർ വച്ച് രാവിലെ ഉലുവ ചവച്ച് തിന്ന് ആ വെള്ളം കുടിക്കുക സന്ധിവേദനയ്ക്ക് നല്ലൊരു പ്രതിവിധിയാണ്.

Leave a Comment