ദിവസവും രാവിലെ വെറും വയറ്റിൽ തുളസിയിടെ വെള്ളം കുടിച്ചു നോക്കൂ! ഗുണങ്ങൾ അറിയാം

തുളസി പ്രധാനമായും പുണ്യകർമ്മങ്ങൾ മായി ബന്ധപ്പെട്ട ഒന്നാണ്. പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ഒന്ന്. തുളസിക്ക് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട് എന്നതാണ് വാസ്തവം. പല അസുഖങ്ങൾക്കും ഉള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണ് ഇത്. തുളസി കൊണ്ട് പലതരത്തിലും മരുന്നുകൾ ഉണ്ടാക്കാം. തുളസി ഇട്ട് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസി ഇലകൾ ഇട്ടുവച്ച രാവിലെ വെറും വയറ്റിൽ കുടിക്കാം. ആ തുളസി ഇലകൾ കടിച്ചു തിന്നുകയും ചെയ്യാം.

അല്ലെങ്കിൽ വെള്ളം മാത്രം ഊറ്റി കുടിക്കാം. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന നല്ലൊരു വഴിയാണ് തുളസി ഇട്ട വെള്ളം. പ്രത്യേകിച്ച് കോൾഡ് പോലുള്ള പ്രശ്നങ്ങൾ എങ്കിൽ. വിളർച്ച ഉള്ള നല്ലൊരു പരിഹാരമാണിത്. അയൺ സമ്പുഷ്ടമാണ് തുളസി. രക്ത കുറവിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇത് സഹായിക്കും.

കോൾഡ് പനി തുടങ്ങിയ രോഗങ്ങൾക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. ഇതിൽ ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങളുമുണ്ട്. സ്ട്രസ്സ് കുറയ്ക്കുവാൻ സഹായിക്കുന്ന ഒന്നാണ് തുളസി. സ്ട്രെസ് കുറയ്ക്കുവാൻ പുകവലിക്കുന്നവർ ഉണ്ട്. ഇത്തരക്കാർക്ക് തുളസി വെള്ളം കുടിക്കാം. നിക്കോട്ടിൻ ശരീരത്തിന് വരുത്തുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതിൽ ആൻറി ഓക്സിഡ് നുകൾ അടങ്ങിയിട്ടുണ്ട്.

തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടുതന്നെ ചർമത്തിന് തിളക്കം നൽകാനും രക്ത ജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.