ദിവസവും മീൻ കഴിക്കുന്നവരിൽ കാണുന്ന മാറ്റങ്ങൾ

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് മത്സ്യം. രുചികരമായ മത്സ്യം പോഷക സമ്പുഷ്ടവും ആണ്. പ്രോട്ടീൻ ഐറിൻ വിറ്റാമിൻ ഡി തുടങ്ങി നിരവധി വിറ്റാമിനുകൾ ധാതുക്കൾ എന്നിവയുടെ കലവറ കൂടിയാണ്. മൂന്നു പ്രാവശ്യമെങ്കിലും മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട്. മീനും മീൻ എണ്ണയും നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. പച്ചക്കറികളിൽ മാത്രം ലഭിച്ചിരുന്ന ആൻറി ഓക്സൈഡുകൾ മീൻ എണ്ണയിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ ദൂഷ്യഫലങ്ങൾ ഇല്ലാതെ ഗുണമേന്മയുള്ള മാംസ്യങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് വളർച്ചയ്ക്കും വികാസത്തിനും ഒന്നേകാൽ ത്രീ ഫാറ്റി ആസിഡ് പ്രധാനമായ പങ്കുണ്ട്. ഇത് മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. തലച്ചോറിലെ വികാസത്തിന് ആവശ്യമായ ഡിഎച്ച് മീനിൽ കൂടുതലായി കാണപ്പെടുന്നു.പ്രശ്നങ്ങളില്ലാതെ ശരീര വളർച്ചയെ സഹായിക്കുന്ന ഗുണമേന്മയുള്ള മാംസങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. മത്തി അയല ചൂര തുടങ്ങി മത്സ്യങ്ങളിൽ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും വിറ്റാമിൻ-ഡി യും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ വിഷാദരോഗത്തെ നിയന്ത്രിക്കും.

മീനെണ്ണ യിലുള്ള ചില ഘടകങ്ങൾ ഗർഭസ്ഥശിശുവിനെ നാഡീ വികാസത്തിന് സഹായിക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകൾ മത്സ്യം കഴിക്കണം. പെൺകുട്ടികളുടെ ആരോഗ്യത്തിനും മത്സ്യം വളരെ ഗുണകരമാണ്. മത്സ്യം സ്ഥിരമായി കഴിക്കുന്നവരിൽ മറവി രോഗങ്ങൾ കുറവാണെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിൻറെ പ്രവർത്തനം കുറഞ്ഞുവരുന്നു.

ധാരാളമായി മത്സ്യം കഴിക്കുന്നവരെ വിഷാദരോഗം വളരെ വിരളമാണ്. പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാനും മത്സ്യത്തിന് കഴിവുണ്ട്. വിറ്റാമിന് ഡി യുടെ കലവറ ആയതിനാൽ മത്സ്യം ശരിയായിട്ടുള്ള ഉറക്കം നമുക്ക് നൽകുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.