ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാകും എന്ന് പറയുന്നത് യാഥാർത്ഥ്യമാണ്..

ഓണസീസൺ ആയതുകൊണ്ട് തന്നെ തുണിക്കടയിൽ ഒക്കെ വലിയ തിരക്കാണ് റോഡിൽ ഇരുവശങ്ങളിലുമുള്ള വഴിയോരക്കച്ചവടക്കാരുടെ അരികിലും ആളുകൾ സാധനം വാങ്ങാൻ തിരക്ക് കൂട്ടുന്നുണ്ട്. ആ തിരക്കിനിടയിലും ഓരോ കടകൾക്കു മുന്നിലും എന്തോ നോക്കിയ നടക്കുകയാണ് ലീല പഴയ നരച്ച ഒരു കോട്ടൺ സാരിയാണ് അവരുടെ വേഷം . അന്വേഷിച്ചത് കണ്ടെത്തിയത് പോലെആ വാടിയ മുഖത്ത് പെട്ടെന്ന് സന്തോഷം വന്നു.

   

അവർ മുന്നിൽ കണ്ട തുണിക്കടയിലേക്ക് കയറി. കടയിൽ നല്ല തിരക്കുണ്ട് ആളുകൾ സാധനങ്ങൾ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് ജോലിക്കാർ വസ്ത്രങ്ങളുടെ സവിശേഷതകൾ പറഞ്ഞ കസ്റ്റമറെ കൊണ്ട് വസ്ത്രങ്ങൾ വാങ്ങിക്കാനുള്ള തിരക്കിലും. മോനെ ആ ഉടുപ്പിന് എന്താ വില ആ ചെറിയ കടയിൽ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞു പാവമാണെങ്കിലും ഉടുപ്പിലും നോക്കി ചിരിച്ചുകൊണ്ട് ലീല ചോദിച്ചു.

ഇതൊക്കെ വില കൂടിയതാണ് കുറഞ്ഞ സാധനങ്ങളൊക്കെ പുറത്തെ ബാസ്ക്കറ്റിൽ കിടപ്പുണ്ട്. നോക്കിയെടുത്തോ കടക്കാരൻ അവരോടുള്ള നീരസം മറച്ചുവെക്കാതെ പറഞ്ഞു ലീല പുറത്തുള്ള ഭാസ്കറ്റിൽ ശ്രദ്ധിക്കാതെ അവരുടെ നോട്ടം അവരുടെ നോട്ടം ആ പാവാടയിലും ഉടുപ്പിലും ആയിരുന്നു. അല്ല മോനെ ആ ഉടുപ്പിന് എത്ര രൂപയാണെന്ന് പറയാമോ അവർ സൗമ്യമായി വീണ്ടും ആ കടക്കാരനോട് ചോദിച്ചു.

അതിനൊരു ആയിരം രൂപയുടെ അടുത്ത് വരും കയ്യിൽ പൈസയുണ്ടോ കടക്കാരൻ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ അവർ തന്നെ കയ്യിലുള്ള ബാഗിൽ ഒന്ന് തപ്പി നോക്കി. അറിയാം അവരുടെ കയ്യിൽ അത്രയും പൈസയില്ലെന്ന് ഒന്നുകൂടി ആ ഉടുപ്പ് നോക്കി നിന്നിട്ട് അവർ മെല്ലെ കടയിൽ നിന്നും പുറത്തിറങ്ങി. ആ തിരക്കിലൂടെ മുന്നോട്ടു നടന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.