23 വയസ്സിനുള്ളിൽ കോടീശ്വരനായി മാറിയ ഈ കൊച്ചു മിടുക്കൻ ജീവിതം എല്ലാവർക്കും മാതൃക..

എട്ടാം ക്ലാസിൽ തോറ്റു സ്കൂളിൽ നിന്ന് പുറത്തായെങ്കിലും സ്വപ്നങ്ങൾക്ക് പുറകെ പോയി വിജയങ്ങൾ വെട്ടി പിടിച്ച കഥയാണ് തൃഷ്ണേന്ദു അറോറയ്ക്ക് ജീവിതം. കമ്പ്യൂട്ടർ സുരക്ഷ രംഗത്തെ വിദഗ്ധനായ തൃഷ്ണേന്ദു സ്വന്തം ഇഷ്ടം തിരിച്ചറിയാൻ ചെറുപ്രായത്തിൽ തന്നെ എത്തിക്കൽ ഹാക്കിംഗ് സ്വയം തിരഞ്ഞെടുത്ത ആളാണ് . പത്തൊമ്പതാം വയസ്സിൽ സ്വന്തം കമ്പനിയായ ടാക്സ സെക്യൂരിറ്റി സൊലൂഷൻ തുടങ്ങാനും 23 വയസ്സാകുമ്പോഴേക്കും റിലയൻസ് പോലുള്ള കമ്പനികൾ സ്വന്തം ഉപഭോക്താവ് ആകാൻ സാധിച്ചതും തൃഷ്ണേന്ദുവിന്റെ നേട്ടങ്ങളിൽ ചിലതു മാത്രം .

ഇന്ത്യയിൽ നാല് ബ്രാഞ്ചുകളും ദുബായിൽ ഒരു ബ്രാഞ്ചും ഉള്ള സ്ഥാപനമാണ് തൃഷ്ണേന്ദുന്റെ ടാക്സ് സെക്യൂരിറ്റി സൊല്യൂഷൻ. ഒരു ബില്യൻ ഡോളറിന് സൈബർ സുരക്ഷ സ്ഥാപനം ആരംഭിക്കുകയാണ് തൃഷ്ണേന്ദു വിന്റെ ഇപ്പോഴത്തെ സ്വപ്നം.ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് തൃഷ്ണേന്ദു ജീവിതവിജയം വിവരിക്കുന്നുണ്ട് . കുട്ടിയായിരിക്കുമ്പോൾ തന്നെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ അവ തുറന്ന് എങ്ങനെപ്രവർത്തിക്കുന്നുവെന്ന് നോക്കാൻ ആയിരുന്നു കുഞ്ഞു തൃഷ്ണേന്ദു താല്പര്യം.

വീട്ടിൽ ആദ്യമായി കമ്പ്യൂട്ടർ എത്തിയതോടെ ആവേശം മുഴുവൻ കമ്പ്യൂട്ടർ ആയി. കമ്പ്യൂട്ടറിൽ മകൻ ഒരുപാട് സമയം ചെലവഴിക്കുന്നത് കണ്ട് ആശങ്കപ്പെട്ട് പിതാവ് പാസ്‌വേഡ് വച്ചു സുരക്ഷിതമാക്കി ദിവസങ്ങൾക്കകം ആ പാസ്സ്‌വേർഡ് പൊട്ടിച്ചു കൊണ്ടാണ് തൃഷ്ണേന്ദുവിൻറെ ഹാക്കിങ് ആരംഭിക്കുന്നത് .മകൻ പാസ്സ്‌വേർഡ് കണ്ടെത്തിയത് ദേഷ്യപ്പെടുകയോ അല്ല മറിച്ച് പുതിയൊരു കമ്പ്യൂട്ടർ വാങ്ങി നൽകി തൃഷ്ണേന്ദു പിതാവ് ചെയ്തത്.

കമ്പ്യൂട്ടറിനോട് പ്രോഗ്രാമിന് നോടുള്ള തൃഷ്ണേന്ദു ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ തന്നെയാണ് എട്ടാംക്ലാസിൽ തോറ്റതോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള അവൻറെ തീരുമാനത്തിനും ഒപ്പം നിന്നത് . ഇത് തൃഷ്ണേന്ദു ജീവിതത്തിൽ നിർണായകമായി. ആദ്യം കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്‌വെയർ കൊഴുപ്പുകളും മറ്റും പരിഹരിച്ചു തുടങ്ങിയ തൃഷ്ണേന്ദു എത്തിക്കൽ ഹാക്കിംഗ് ശ്രദ്ധകേന്ദ്രീകരിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.