പതിവ് തെറ്റിച്ചില്ല; അട്ടപ്പാടിയിൽ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്

ഇത്തവണയും പതിവ് തെറ്റിക്കാതെ സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിൽ എത്തി. ആദിവാസി ഊരുകളിൽ സാന്ത്വനവും വിഷുകൈനീട്ടവുമായിയാണ് അദ്ദേഹം എത്തിയത്. പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതൽ എല്ലാവർഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്.

കയ്യിലാകുന്ന സഹായവുമായി ഒച്ചപ്പാടും ബഹളവുമില്ലാതെ ഊരുകളിൽ പോകും. മുൻവർഷങ്ങളിലൊന്നും പതിവുമുടക്കിയിട്ടില്ല. ഇത്തവണയും എത്തിയത് വിഷുകൈനീട്ടവുമായാണ്. കതിരംപതി, തൂവ, ഉറിയൻചാള, ചാവടിയൂർ എന്നീ ഊരുകളിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. ഇവർക്കാവശ്യമായ സഹായങ്ങൾ നൽകി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവർത്തകരും പിആർഒ രാകേഷ് ബാബുവും കൂടെയുണ്ടായിരുന്നു.

കഴിഞ്ഞ വിഷുവിന് അട്ടപ്പാടിയിൽ കൈനീട്ടമായി കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റർ ടാങ്ക് രണ്ടിടങ്ങളിൽ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഓണവും അട്ടപ്പാടിയിലെ ആദിവാസി ഊരിലായിരുന്നു. ഊരിലെ ആളുകൾക്ക് വേണ്ട അരിയും പുത്തൻ വസ്ത്രങ്ങളുമായാണ് സന്തോഷ് പണ്ഡിറ്റ് അന്ന് അവിടെയെത്തിയത്.

Dear facebook family, പതിവു പോലെ എന്ടെ വിഷു ഈ വ൪ഷവും അട്ടപ്പാടിയിലെ പാവങ്ങളോടൊപ്പമാണേ…ഇത്തവണ ശാരീരികമായ് തീ൪ത്തും അവശത അനുഭവിക്കുന്ന, തീ൪ത്തും തള൪ന്നു കിടക്കുന്ന നിരവധി ആളുകളെ അവരുടെ കോളനികളില് പോയ് സന്ദ൪ശിച്ചൂ. അവര് ആവശ്യപ്പെട്ടതനുസരിച്ച് ഉടനെ തന്നെ ചില അത്യാവശ്യങ്ങള് ചെറുതായ് ചെയ്തു കൊടുത്തു. അതോടൊപ്പം വിഷു ആഘോഷിക്കുവാനായ് ചില കുഞ്ഞു സഹായങ്ങളും അവര് ആവശ്യപ്പെടാതെ ചെയ്തു കൊടുത്തു. ഇനിയും നിരവധി ആവശ്യങ്ങള് pending. ആണേ. അത് അടുത്ത തവണ ചെയ്ത് കൊടുക്കുവാ൯ ശ്രമിക്കും.(നന്ദി..Rakesh ji, Anjali ji, Ramesh ji, Vivekanda Hospital staff) Pl comment by Santhosh Pandit

Posted by Santhosh Pandit on Sunday, April 14, 2019

Be the first to comment

Leave a Reply

Your email address will not be published.


*