വഴിക്കച്ചവടക്കാരിയോട് ആനയുടെ കാരുണ്യം ആനയോളം വലിയ നന്‍മ വിഡിയോ

ആനയോളം കമ്പം കൊണ്ടുനടക്കുന്ന ആനക്കമ്പക്കാർ പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വഴിയോരക്കച്ചവടത്തിന് ഇരുന്ന അമ്മയോട് ആന കാണിച്ച കാരുണ്യത്തിന്റെ കഥയാണ് വിഡിയോ പറയുന്നത്. 13 സെക്കൻഡുകൾ മാത്രമുള്ള വിഡിയോ ഫെയ്സ്ബുക്കിൽ ഒട്ടേറെപേരാണ് പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രാൽസവത്തിനിടെ എഴുന്നളിപ്പിനെത്തിയ ആനകൾ നിരയായി കടന്നു പോകുന്നതിനിടെയാണ് സംഭവം.

വഴിയരികിൽ കച്ചവടത്തിനായി ഇരുന്ന അമ്മ വേഗം എഴുന്നേറ്റ് മാറിയെങ്കിലും ഒരു പൊതി എടുക്കാൻ കഴിഞ്ഞില്ല. ആന വരുന്ന വഴിയിൽ തന്നെ ഒരു പൊതി കിടക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ അടുത്തെത്തിയ ആന പാപ്പാന്റെ നിർദേശമൊന്നുമില്ലാതെ തന്നെ ആ പൊതിയിൽ ചവിട്ടാതെ കാൽ ഉയർത്തി വച്ചാണ് ഇൗ ആന കടന്നുപോയത്. ആന പോയതിന് തൊട്ടുപിന്നാലെ ഒരു അമ്മ എത്തിയ ഇൗ പൊതി എടുത്തുകൊണ്ട് പോകുന്നതും വിഡിയോയിൽ കാണാം. ആനയോളം പോന്ന മനസാക്ഷിയുടെ ആഴം പങ്കുവയ്ക്കുന്ന വിഡിയോ കാണാം.

മനുഷ്യനെക്കാൾ സ്നേഹം മൃഗങ്ങൾക്കുണ്ട് 😍😍😍 സംശയമുണ്ടെങ്കിൽ കണ്ടു നോക്കൂ ഷെയർ ചെയ്യണേ

Posted by എന്‍റെ കേരളം എത്ര മനോഹരം ENTE Keralam ETHRA Manoharam on Saturday, April 20, 2019

Be the first to comment

Leave a Reply

Your email address will not be published.


*