ഒരല്പം പോലും തോടിൽ പറ്റിപ്പിടിക്കാതെ മുട്ട തോട് പൊളിക്കാം.

ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. മുട്ട പൊരിച്ച് കഴിക്കുന്നതും മുട്ട പുഴുങ്ങി കഴിക്കുന്നതും എല്ലാം ഏവർക്കും പ്രിയപ്പെട്ടതാണ്. രുചിക്ക് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും മുട്ട വളരെ നല്ലതാണ്. അത്തരത്തിൽ മുട്ട പുഴുങ്ങി എടുക്കുമ്പോൾ പലപ്പോഴും മുട്ടയുടെ തോടിനോടൊപ്പം തന്നെ മുട്ട കഷണങ്ങളും പോകാറുണ്ട്. അത്തരത്തിൽ മുട്ട പുഴുങ്ങി തോട് പൊളിക്കുമ്പോൾ പൊട്ടാതെ കിട്ടുന്നതിന് വേണ്ടിയിട്ടുള്ള ചില ടിപ്സുകൾ ആണ് ഇതിൽ പറയുന്നത്.

   

ഇത്തരത്തിൽ മുട്ട പുഴുങ്ങി തോട് കളയുമ്പോൾ അത് പൊട്ടാതെ കിട്ടണമെങ്കിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മുട്ട ഫ്രിഡ്ജിലിന് എടുത്ത് അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ട് മുട്ട പുഴുങ്ങാൻ വയ്ക്കാൻ പാടുള്ളൂ. ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ പുഴുങ്ങാനായി വെള്ളത്തിൽ ഇടുകയാണെങ്കിൽ ആ മുട്ട പുഴുങ്ങി കഴിഞ്ഞതിനുശേഷം പൊട്ടിപ്പോകുന്നതാണ്.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നു പറയുന്നത് വെള്ളം തിളപ്പിച്ചതിനുശേഷം മുട്ട ഒരിക്കലും ഇടാൻ പാടില്ല. ഇങ്ങനെ വെള്ളം തിളച്ചതിനു ശേഷം മുട്ട പുഴുങ്ങുന്നതിനു വേണ്ടി അതിലേക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ അത് ശരിയായ വിധം വേവാതെ വരികയും മുട്ടയുടെ തോട് പൊളിക്കുമ്പോൾ അത് പൊട്ടി പോവുകയും ചെയ്യുന്നു.

അതിനാൽ തന്നെ മുട്ട വെള്ളത്തിലേക്ക് ഇറക്കിവച്ചതിനുശേഷം മാത്രമേ ഗ്യാസ് ഓൺ ചെയ്ത് തീ കത്തിക്കാൻ പാടുള്ളൂ. മുട്ട പുഴുങ്ങുന്നതിനുള്ള ശരിയായ രീതിയിൽ ഇതുതന്നെയാണ്. പാത്രത്തിൽ വെള്ളത്തിൽ മുട്ടയിട്ട് അത് നല്ലവണ്ണം തിളച്ചു വരുമ്പോൾ നമുക്ക് അത് ഇറക്കി വയ്ക്കാവുന്നതാണ്. വെള്ളം തിളച്ച് ഓഫ് ചെയ്ത അപ്പൊ തന്നെ മുട്ട അതിൽ നിന്ന് എടുക്കാൻ പാടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.