ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് സോഫ്റ്റ് ഡ്രിങ്ക്സുകൾ. ഒരു ചെറിയ ദൂരം നടക്കുമ്പോഴേക്കും സോഫ്റ്റ് ഡ്രിങ്ക്സുകൾ വാങ്ങി കുടിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ള ഓരോരുത്തരും. അതിനാൽ തന്നെ ഒട്ടനവധി പ്ലാസ്റ്റിക് ബോർഡുകൾ ആണ് നമ്മൾ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കുന്നത്. മിനറൽ വാട്ടറിന്റെയും സോഫ്റ്റ് കളുടെയും പ്ലാസ്റ്റിക് കുപ്പികൾ ഒട്ടനവധിയാണ് നമ്മുടെ വീടുകളിൽ കുന്നു കൂടി കിടക്കുന്നത്.
ഇത്തരത്തിലുള്ള കുപ്പികൾ ധാരാളമായി കഴിയുമ്പോൾ നാം പൊതുവേ പുറത്തു കൂട്ടിയിട്ട് കത്തിക്കുകയോ അല്ലെങ്കിൽ പുറത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ കൂട്ടിയിട്ട് കത്തിക്കുന്നത് നമ്മുടെ അന്തരീക്ഷത്തിലെ ദോഷകരമാണ്. അതുപോലെ തന്നെ ഇത് വലിച്ചെറിയുമ്പോൾ ഇത് മണ്ണിൽ അലിഞ്ഞുചേരാത്തതിനാൽ തന്നെ ഇത് നമ്മുടെ മണ്ണിനും ദോഷകരമാണ്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് റി യൂസ് ചെയ്യേണ്ടതായി വരുന്നു.
ഇത്തരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ റീ യൂസ് ചെയ്യുന്നതിന് വേണ്ടി നാം പുറത്ത് എവിടെയെങ്കിലും കൊണ്ട് കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി പ്ലാസ്റ്റിക് കുപ്പികൾ കളയുകയോ കത്തിക്കുകയോ പുറത്തു കൊടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. പ്ലാസ്റ്റിക് കുപ്പി കൊണ്ട് നമുക്ക് തന്നെ നല്ലൊരു ചൂൽ തയ്യാറാക്കി എടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴിയും പ്ലാസ്റ്റിക് കുപ്പി കൊണ്ടുള്ള അന്തരീക്ഷ മലിനീകരണം പൂർണമായി തടയനും നമുക്ക് നമ്മുടെ ജോലിഭാരം വളരെയധികം കുറയ്ക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ചൂടുണ്ടാക്കുന്നതിന് വേണ്ടി ഏത് തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പി വേണമെങ്കിലും നമുക്ക് എടുക്കാവുന്നതാണ്. പിന്നീട് ഇതിന്റെ മുകൾഭാഗം കട്ട് ചെയ്ത് കളയുകയാണ് വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.