കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാലമാണ് മഴക്കാലം. എന്നാൽ വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടു നൽകുന്ന ഒരു കാലം കൂടിയാണ് മഴക്കാലം. ഈ മഴക്കാലത്താണ് സ്കൂളുകൾ ഓപ്പൺ ആവുന്നതും അതുപോലെ തന്നെ കുറെയധികം വസ്ത്രങ്ങൾ കഴുകേണ്ടി വരുന്നത്. ഇത്തരത്തിൽ യൂണിഫോമുകളും മറ്റും കഴിക്കേണ്ടി വരുമ്പോൾ പലപ്പോഴും മഴയുള്ളതിനാൽ തന്നെ ശരിയായി വിധം ഉണങ്ങി കിട്ടാറില്ല.
ഇത്തരത്തിൽ വസ്ത്രങ്ങൾ ശരിയായി ഉണങ്ങാതെ വരുമ്പോൾ പലപ്പോഴും വസ്ത്രങ്ങളിൽ നിന്നും പലതരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടാകുന്നു. ഇത്തരമൊരു സാഹചര്യം പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ നോട്ടുബുക്കുകൾ ഉപയോഗിക്കാവുന്നതാണ്. പഴയ നോട്ട് ബുക്കുകളുടെ ചട്ട ഉപയോഗിച്ചുകൊണ്ട് നമ്മുടെ എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും ഈസിയായി ഇനി ഉണക്കിയെടുക്കാവുന്നതാണ്.
ഇതിന് ഈ ബുക്കിന്റെ ചട്ട നല്ലവണ്ണം ടൈറ്റ് ചെയ്ത് റോൾ ചെയ്തു ഒട്ടിച്ചു വെക്കേണ്ടതാണ്. പിന്നീട് അതിലൊരു നൂലുകെട്ടി അത് മാറ്റിയിട്ട് അതിന്റെ അരികിലൂടെ ചേർന്ന് നൂലുകെട്ടി ഒരേ ക്ലിപ്പും അതിൽ കെട്ടി കൊടുക്കേണ്ടതാണ്. പിന്നീട് ഇത് വെള്ളം തിളപ്പിക്കുമ്പോഴും ചോറ് വേവിക്കുമ്പോഴെല്ലാം അടുക്കളയിൽ തൂക്കിയിട്ട് അതിലേക്ക് വസ്ത്രങ്ങൾ ഹാങ്ങ് ചെയ്തു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ എല്ലാ വസ്ത്രങ്ങളും പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുന്നതാണ്. അതുപോലെ തന്നെ മഴക്കാലമായി കഴിഞ്ഞാൽ അപ്പം ദോശ എന്നിങ്ങനെയുള്ളവയുടെ മാവ് എളുപ്പത്തിൽ വീർക്കാതെ വരുന്നു. അതിനാൽ തന്നെ തണുപ്പുള്ള കാലാവസ്ഥയിൽ കൂടുതലായും ഇത്തരത്തിൽ മാവരച്ചു കഴിഞ്ഞാൽ ഗ്യാസിനോട് ചേർന്ന് വയ്ക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതുമല്ലെങ്കിൽ മാവിന്റെ മുകളിലേക്ക് ചൂടുള്ള ഏതെങ്കിലും പാത്രം ഇറക്കി വയ്ക്കുകയും ചെയ്താൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.