ഒരമ്മ മക്കളെ എങ്ങനെയാണ് സ്നേഹിക്കുന്നത് അതുപോലെതന്നെയാണ് ഒരച്ഛനും മക്കളെ സ്നേഹിക്കുന്നത്. അച്ഛന്റെ സ്നേഹം കൊതിക്കാത്ത പെൺമക്കൾ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാവുകയില്ല. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പല അച്ഛന്മാരും മക്കളുടെ മേൽ പലതരത്തിലുള്ള ക്രൂരതകളാണ് നടത്തുന്നത്.
സ്വന്തം കുഞ്ഞാണെങ്കിൽ പോലും മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിൽ അതെല്ലാം മറന്നുകൊണ്ട് പലതരത്തിലുള്ള ക്രൂരകൃത്യങ്ങൾ പെൺകുട്ടികളുടെ അടുത്ത് കാട്ടുന്നു. ഒരാളോടും ഒന്നും പറയാൻ ആകാതെ പെൺകുട്ടികൾ വളരെയധികം കഷ്ടപ്പെടുന്ന അവസ്ഥയാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് കൂടുതലായി കാണുന്നത്. സമൂഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നതിനാൽ തന്നെ സ്വന്തം രണ്ടാം അച്ഛനെ അച്ഛനായി കാണാൻ സാധിക്കാത്ത ഒരു പെൺകുട്ടിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.
പെൺകുട്ടിയുടെ അച്ഛൻ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. പിന്നീട് അമ്മ രണ്ടാമത്തെ ഒരു വിവാഹം കഴിക്കുകയാണ് ചെയ്തത്. രണ്ട് പെൺമക്കളാണ് ഇവർക്ക് ഉണ്ടായിരുന്നത്. സ്വന്തം അച്ഛനല്ലാത്തതിനാൽ തന്നെ നിള എന്നും അച്ഛനോട് എതിർത്ത് നിൽക്കുകയാണ് ചെയ്തത്. എന്നാൽ രണ്ടാമത്തെ മകൾക്ക് അച്ഛനെ വലിയ ഇഷ്ടമാണ്. ഇത് മൂത്തമകൾക്ക് തീരെ സഹിക്കാൻ പറ്റിയിരുന്നില്ല.
ഇളയ മകൾ അച്ഛനെ ഉമ്മ വയ്ക്കുന്നതും അച്ഛനെ കെട്ടിപ്പിടിക്കുന്നതും എല്ലാം മൂത്തമകളായ നിലയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഇഷ്ടമായിരുന്നില്ല എന്ന് മാത്രമല്ല അനിയത്തിയെ ഇനി അങ്ങനെ ചെയ്യരുതെന്നും ഇത് നമ്മുടെ അച്ഛൻ അല്ല മറ്റൊരു വ്യക്തിയാണ് എന്നും പറഞ്ഞ് അവൾ ഉപദേശിച്ചിരുന്നു. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന അമ്മയ്ക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.