വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ഇത്തരം കാര്യങ്ങൾ കാണാതിരിക്കല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏതൊരു വീട്ടിലും കാണാൻ സാധിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. അഴുക്കു പിടിച്ച വസ്ത്രങ്ങൾ വളരെ എളുപ്പം വൃത്തിയാക്കുന്നതിന് വേണ്ടിയാണ് നാം വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നത്. അഴുക്കുപിടിച്ച വസ്ത്രങ്ങൾ അതിൽ ഇട്ട് കറക്കി എടുക്കുമ്പോൾ വസ്ത്രങ്ങളിൽ അഴുക്കുകൾ എല്ലാം വാഷിങ്മെഷീന്റെ അടിയിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. കുറെ വട്ടം ഇങ്ങനെ കഴുകുമ്പോൾ അതിലെ കറകളും അഴുക്കുകളും കൂടുകയും അതിനെ പലതരത്തിലുള്ള ഡാമേജുകൾ സംഭവിക്കുകയും ചെയ്തു.

   

അതിനാൽ തന്നെ ഇടവിട്ട് കാലയളവിൽ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇത്തരത്തിൽ ക്ലീൻ ചെയ്യുമ്പോൾ അതിന്റെ ഏറ്റവും അടിയിലുള്ള ഭാഗം തുറന്നുകൊണ്ട് ക്ലീൻ ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ വാഷിംഗ് മെഷീനിൽ അടിഞ്ഞു കൂടിയിട്ടുള്ള കറകൾ എല്ലാം നമുക്ക് കാണുവാനും അത് പൂർണമായി വൃത്തിയാക്കാനും സാധിക്കുകയുള്ളൂ.

അത്തരത്തിൽ വാഷിംഗ് മെഷീന്റെ ഏറ്റവുമടിയിൽ ഉള്ള സ്ക്രൂ എല്ലാം ഊരി കഴിഞ്ഞാൽ അതിലുള്ള എല്ലാ കറകളും ഒരു ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. പിന്നീട് ബ്രഷ് എത്താത്ത ഭാഗങ്ങളിലേക്ക് ടൂത്ത് ബ്രഷ് ഉപയോഗിച്ചും ക്ലീൻ ചെയ്യാവുന്നതാണ്. പിന്നീട് വാഷിംഗ് മെഷീൻ അണുമുക്തമാക്കുന്നതിന് വേണ്ടി നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്.

ഇതിനായി വാഷിംഗ്ലേക്ക് അല്പം സോഡാപ്പൊടി ആണ് ഇട്ടു കൊടുക്കേണ്ടത്. സോഡാപ്പൊടി എന്ന് പറയുന്നത് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. അതിനാൽ തന്നെ സോഡാപ്പൊടി ഇടുമ്പോൾ വാഷിംഗ് മെഷീൻ ഉള്ളിൽ എല്ലാ തരത്തിലുള്ള അഴുക്കുകളും കറകളും എല്ലാം സോഡാപ്പൊടി വലിച്ചെടുക്കുന്നു. അതോടൊപ്പം തന്നെ ലിക്വിഡ് ഡിറ്റർജന്റും അല്പം ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.