ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ആഡംബരത്തോട് കൂടി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എത്രതന്നെ ഇല്ലാത്തവർ ആയാൽ പോലും ജീവിതം വളരെയധികം ആസ്വദിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തന്റെ ചുറ്റുപാടും പലതരത്തിൽ കഷ്ടപ്പെടുന്നവർ ഉണ്ടായാൽ പോലും അവരെ തിരിഞ്ഞു നോക്കാതെ സ്വന്തം ജീവിതം സുഖകരമാക്കാൻ വേണ്ടിയാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അത്തരത്തിൽ സ്വന്തം ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു കുടുംബ പശ്ചാത്തലം ആണ് ഇതിൽ കാണുന്നത്.
അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഇതിൽ കാണുന്നത്. ആഡംബരപരമായി തന്നെയാണ് ഇവർ മൂന്നാളും ജീവിക്കുന്നത്. താഴേക്കിടയിൽ നിന്ന് വളർന്നുവന്ന അച്ഛനെ ഈ ആഡംബരം അത്ര ഇഷ്ടമല്ല. അന്ന് രാത്രി അച്ഛനും അമ്മയും മകളും ഭക്ഷണം കഴിക്കാൻ ഊണ് മേശയ്ക്കു ചുറ്റും ഇരിക്കുകയായിരുന്നു. അപ്പോഴാണ് വേലക്കാരി ഭക്ഷണം ഉണ്ടാക്കി ടേബിളിലേക്ക് കൊണ്ടുവന്നത്.
മകൾ പറഞ്ഞ ഭക്ഷണമായിരുന്നില്ല വേലക്കാരി ഉണ്ടാക്കി കൊണ്ടുവന്നത്. എന്നാൽ അമ്മയും മകളും അത് കഴിക്കാൻ വി സമ്മതിക്കുകയും വേലക്കാരിയോട് പരുഷമായി പെരുമാറുകയും ചെയ്തു. ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് വരെ അച്ഛനോട് മകൾ ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാൽ അച്ഛൻ ഉണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ച് പുകഴ്ത്തുകയും മകളോടും ഭാര്യയോടും കഴിക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്.
എന്നാൽ അവർ ഈ ഭക്ഷണം കഴിക്കാതെ പുറത്തുനിന്ന് ഫുഡ് ഓർഡർ ചെയ്തു കഴിക്കാൻ തീരുമാനിക്കുന്നു. അപ്പോഴാണ് മകളുടെ ബർത്ത് ഡേ പാർട്ടിക്ക് ഭാര്യയുടെ അച്ഛൻ ഒരുക്കിയ വിരുന്നിനെ കുറിച്ച് അറിയുന്നത്. ഒരു ബർത്ത് ഡേ പാർട്ടി 10 ലക്ഷത്തിനാണ്ഭാര്യയുടെ അച്ഛൻ നടത്തുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=4bhRqE6NNu8