ആദ്യകാലങ്ങളിൽ വളരെയധികമായി നാം ചെയ്തിരുന്ന ഒന്നാണ് എണ്ണ തേച്ചുള്ള കുളി. പഴമക്കാരുടെ ആരോഗ്യത്തിന്റെ ഒരു രഹസ്യം കൂടിയാണ് ഇത്തരത്തിൽ എണ്ണ തേച്ചുള്ള കുളി. എന്നാൽ ഇന്നത്തെ മോഡേൺ യുഗത്തിൽ എണ്ണ തേച്ചു കുളിക്കാനോ ആർക്കും നേരമില്ല. അതുമാത്രമല്ല എണ്ണ തേച്ചു കുളിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി അറിവും കുറവാണ്.
ഇത്തരത്തിൽ ശരീരം മുഴുവൻ എണ്ണ തേച്ച് കുളിക്കുന്നത് ഒട്ടനവധി നേട്ടങ്ങളാണ് സൃഷ്ടിക്കുന്നത്. അതുമാത്രമല്ല ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേച്ച് കുളിക്കുന്നത് വഴി ചില പ്രത്യേക ആരോഗ്യ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. ഇന്നത്തെ കാലഘട്ടത്തിൽ വേദനയും മറ്റും ഉണ്ടാകുമ്പോൾ എണ്ണയും തൈലവും എല്ലാം പുരട്ടുന്നുണ്ടെങ്കിലും അത് അത്ര വ്യാപകമല്ല.
ഇത്തരത്തിൽ ശരീരം മുഴുവൻ എണ്ണ തേച്ചു കുളിക്കുകയാണെങ്കിൽ നല്ല ആരോഗ്യവും സുഖവും ഉറക്കവും എല്ലാം ലഭിക്കുന്നതാണ്. അതുപോലെ തന്നെ കാലുകളിൽ എണ്ണ തേച്ച് കുളിക്കുകയാണെങ്കിൽ കാലുകളുടെ ശക്തി വർദ്ധിക്കുകയും ബലം കൂടുകയും പരുപരിപ്പ് ഇല്ലാതാക്കുകയും വരൾച മാറുകയും ഉപ്പൂറ്റി വീണ്ടു കീറുന്നത് മാറുകയും ചെയ്യുന്നതാണ്. അതുപോലെതന്നെ കാൽപാദങ്ങൾക്ക് അടിയിൽ വെളിച്ചെണ്ണ പുരട്ടി കുളിക്കുകയാണെങ്കിൽ അത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
കണ്ണുകൾ നേരിടുന്ന പല പ്രശ്നങ്ങളെ ഇല്ലാതാക്കാനും കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കാനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ കണ്ണിന് ചുറ്റും എണ്ണ തേച്ച് കുളിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല്ലുകൾ നേരിടുന്ന പല പ്രശ്നങ്ങളും ഇതോടെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. കൂടാതെ നെറുകയിൽ എണ്ണ തേച്ചു കുളിക്കുന്നത് നല്ലൊരു ഉറക്കമാണ് നൽകുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.