ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി കുറ്റകൃത്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മോഷണം പിടിച്ചുപറി കൊലപാതകം എന്നിങ്ങനെ നമുക്ക് ചിന്തിക്കാൻ പറ്റാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇന്ന് ചുറ്റുപാടും ധാരാളമായി നടന്നുകൊണ്ടിരിക്കുന്നത്. കൂടുതൽ പണം സമ്പാദിക്കണം എന്നുള്ള സ്വാർത്ഥ താല്പര്യമാണ് ഇത്തരത്തിലുള്ള ഓരോ കുറ്റകൃത്യങ്ങൾക്കും പിന്നിലുള്ളത്.
അത്തരത്തിൽ ഒരു മോഷണ കഥയാണ് ഇതിൽ കാണുന്നത്. നിറയെ യാത്രക്കാരുള്ള ഒരു ബസ്സിൽ ഒരു യുവതിയുടെ മാല മോഷ്ടിക്കപ്പെടുകയാണ്. യുവതി എന്റെ മാല പോയി എന്ന് ഉറക്കെ പറഞ്ഞതിനാൽ തന്നെ ഡ്രൈവറും കണ്ടക്ടറും വണ്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. അതേസമയം അനന്തു ആ വണ്ടിയിൽ ഉണ്ടായിരുന്നു.
അനന്തൂന് ഇന്ന് ഇന്റർവ്യൂ ആണ് അതുകൊണ്ടു തന്നെ നേരത്തെ എത്തേണ്ടതാണ്. അതിനാൽ അവൻ പറഞ്ഞു എനിക്ക് ഇന്റർവ്യൂന് പോകണമെന്ന്. പക്ഷേ ചുറ്റുമുള്ളവരെല്ലാം അവനെ മറ്റൊരു കണ്ണ് കൊണ്ടാണ് നോക്കിയത്. ഇവനായിരിക്കും മാല മോഷ്ടിച്ചതെന്ന് എന്നുവരെ ബസ്സിൽ സംസാരം ഉണ്ടായി. അങ്ങനെ പോലീസ് സ്റ്റേഷനിലേക്ക് ബസ് എത്തുകയും അവിടെവച്ച് ഓരോരുത്തരെയും പരിശോധിക്കുകയും ചെയ്തു. അനന്തുവിനെ പരിശോധിച്ചതിനുശേഷം അവനോട് പോലീസുകാർ രൂക്ഷമായിട്ടാണ് പെരുമാറിയത്.
അവന്റെ ബാഗിൽ നിന്ന് കാണാതായി പോയ ആ മാല തിരിച്ചു കിട്ടിയിരിക്കുകയാണ്. താൻ അല്ലാതെ എടുത്തതെന്നും ആരെങ്കിലും തന്റെ ബാഗിൽ ഇട്ടതാണെന്നും അവൻ പോലീസുകാരോട് പലവട്ടം ആവർത്തിച്ചു പറഞ്ഞു. എന്നാൽ അവർ അതൊന്നും വിലക്കെടുത്തില്ല. ആ സമയത്താണ് ഒരു യുവതി പോലീസുകാരോട് പറഞ്ഞത് ആ മാല കവർന്നത് താനാണെന്ന്. അത് പറഞ്ഞപ്പോൾ പോലീസുകാർ അനന്തുവിനെ വെറുതെ വിട്ടു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.