ഒത്തിരി എളുപ്പവഴികൾ ആണ് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഓരോ വീട്ടമ്മയും സ്വീകരിക്കാനുള്ളത്. ചെറുതും വലുതും ആയിട്ടുള്ള ഇത്തരത്തിലുള്ള ഓരോ എളുപ്പവഴികളും നമ്മുടെജോലികൾ എളുപ്പത്തിൽ ചെയ്തെടുക്കാൻ നമ്മെ സഹായിക്കുന്നു. അത്തരത്തിൽ വളരെയധികം ഹെൽപ്പ് ഫുൾ ആയിട്ടുള്ള കുറച്ച് കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ചെയ്താൽ തീർച്ചയായും ഫലം ഉറപ്പായിട്ടുള്ള കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്ന ഓരോന്നും.
ഏറ്റവുമധ്യത്തെത് നമ്മുടെ വീടുകളിൽ ഒട്ടുമിക്ക കറികളിലും ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഈ വെളുത്തുള്ളി പൊതുവേ ചതച്ചാണ് ഉപയോഗിക്കാൻ ഉള്ളത്. വെജിറ്റേറിയൻ ഫുഡ് ആയാലും നോൺ വെജിറ്റേറിയൻ ഫുഡ് ആയാലും ഇത് ചതച്ച് ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള വെളുത്തുള്ളി ചതയ്ക്കുന്നതിന് വേണ്ടി ഒരു ചെറിയ പ്ലാസ്റ്റിക് കവറിലേക്ക് വെളുത്തുള്ളി ഇറക്കിവച്ചതിനുശേഷം ചപ്പാത്തി പരത്തുന്ന കുഴൽ ഉപയോഗിച്ച് നല്ലവണ്ണം പരത്തിയാൽ മതി.
വെളുത്തുള്ളി നല്ലവണ്ണം അരഞ്ഞു കിട്ടുന്നതാണ്.അതുപോലെ തന്നെ ഒട്ടുമിക്ക വീട്ടമ്മമാരും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് സൂചിയുടെ ഉള്ളിൽ നൂല് കയറ്റുക എന്നുള്ളത്. പ്രായമായവർക്ക് ആണെങ്കിൽ കണ്ണിന് ശരിയായ വിധം കാഴ്ചയില്ലാത്തതിനാൽ സൂചിയിൽ നൂൽ ഇടുന്നതിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇനി ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.
ഇതിനായി നല്ലവണ്ണം നേർത്ത ഒരു വെള്ള പേപ്പർ എടുക്കേണ്ടതാണ്.ഒരു കഷണം വെള്ളപേപ്പർ ഉള്ളിലേക്ക് നൂല് വെച്ച് കൊടുത്തു നല്ലവണ്ണം മടക്കി വെക്കേണ്ടതാണ്. പിന്നീട് കോൺ ആകൃതിയിൽ അത് വെട്ടി അതിനുശേഷം അതിന്റെ തുമ്പ് സൂചിയുടെ ഉള്ളിലേക്ക് കയറ്റിയാൽ നൂല് തനിയെ കയറി വരും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.