ഓരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് സോപ്പ്. പല നിറത്തിലും പല മണത്തിലും പല ഗുണത്തിലും ഉള്ള ഒട്ടനവധി സോപ്പുകളാണ് നമ്മുടെ വിപണിയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. അത്തരത്തിൽ പല സോപ്പ് ഉപയോഗിച്ചാണ് ഓരോരുത്തരും കുളിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ സോപ്പ് വാങ്ങിക്കുമ്പോഴും പലതരത്തിലുള്ള വാഗ്ദാനങ്ങൾ ആണ് അത് നൽകുന്നത്. മുഖത്തിന് നല്ലതാണെന്നും അതിൽ അലോവേര ജെല്ലും മറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നെല്ലാം നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
എന്നാൽ ഒരു സോപ്പിൽ എന്തോരം നല്ല ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് അത് ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ മനസ്സിലാകുന്നതാണ്. എന്നാൽ ഇനി വില കൊടുത്തുകൊണ്ട് ഇത്തരത്തിലുള്ള സോപ്പുകൾ വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെ നമ്മുടെ സ്കിന്നിന് ഏറ്റവും അനുയോജ്യമായിട്ടുള്ള സോപ്പ് നിർമ്മിക്കാവുന്നതേയുള്ളൂ. ഇതിനായി പച്ചരിയും അലോവേര ജെല്ലും മാത്രമാണ് വേണ്ടത്.
നമ്മുടെ വീട്ടിലുള്ള പച്ചരി നല്ലവണ്ണം കഴുകി കുതിർത്ത് അത് ഉണക്കേണ്ടതാണ്. പിന്നീട് മിക്സിയുടെ ജാറിൽ ഇട്ട് നല്ല ഫൈനായി ഇത് പൊടിച്ച് അരിച്ചെടുക്കേണ്ടതാണ്. പിന്നീട് കറ്റാർവാഴയുടെ അടിവശം കട്ട് ചെയ്ത് 10 മിനിറ്റിനുശേഷം അതിലെ മഞ്ഞ പോയിക്കഴിഞ്ഞു അതിന്റെ ജെല്ല് വേർതിരിച്ചെടുക്കാവുന്നതാണ്.
കറ്റാർവാഴയുടെ 2 മുള്ളു നിൽക്കുന്ന വശവും കട്ട് ചെയ്ത് പച്ചനിറത്തിലുള്ള തൊലി കളഞ്ഞിട്ട് വേണം ജെല്ല് മുഴുവനായി എടുക്കാൻ. പിന്നീട് ഇത് വെള്ളത്തിൽ ഇട്ട് നല്ലവണ്ണം കഴുകി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. ഇതിലേക്ക് പൊളിച്ചു വച്ചിരിക്കുന്ന പച്ചരിയിൽ നിന്ന് മൂന്ന് സ്പൂണും ഇട്ടുകൊടുത്ത് നല്ലവണ്ണം അരിച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.