വഴിയരികിലുള്ള ഈയൊരു ചെടി മതി ആരോഗ്യം പത്തിരട്ടിയായി വർദ്ധിപ്പിക്കാം.

നമ്മുടെ ചുറ്റുപാടും ഒട്ടനവധി സസ്യങ്ങളാണ് കാണാൻ കഴിയുന്നത്. അവയിൽ ഒട്ടുമിക്കതും ആരോഗ്യഗുണങ്ങൾ ഉള്ളവയാണ്. സസ്യങ്ങളെ കുറിച്ചുള്ള അറിവ് കുറവാണ് ഇന്നത്തെ സമൂഹത്തിലുള്ള ഒട്ടുമിക്ക ആളുകൾക്കും. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും റോഡ് അരികിലും എല്ലാം കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് കുപ്പമേനി. പല പേരുകളിൽ ആയിട്ടാണ് ഇത് പലയിടത്തും അറിയപ്പെടുന്നത്.

   

ഇത് അധികമായി ഉപയോഗിക്കാറില്ലെങ്കിലും തമിഴ്നാട്ടിലെ ആരോഗ്യ ചികിത്സയിലെ പ്രധാനിയാണ് ഇത്. ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇത് ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഉപകാരപ്രദമാണ്. ഇത് ഏറ്റവും കൂടുതലായി തലച്ചോറ് സംബന്ധമായിട്ടുള്ള രോഗങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. ആരോഗ്യം വർദ്ധിപ്പിക്കാനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ കിഡ്നിക്കും ഏറെ അനുയോജ്യമാണ് ഇത്.

ഇത് കിഡ്നിയുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും മൂത്രക്കല്ലുകളെ പൊടിച്ചു കളയുകയും ചെയ്യുന്നു. കൂടാതെ ഗർഭപാത്ര രക്തസ്രാവം മൂക്കിൽ നിന്നുള്ള രക്തസ്രാവം എന്നിങ്ങനെയുള്ള ആന്തരിക രക്തസ്രാവം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നതാണ്. ഇത് ഞരമ്പുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനാൽ തന്നെ ഹൃദയം സംബന്ധം ആയിട്ടുള്ള പല രോഗങ്ങളും കുറയ്ക്കുന്നു.

അതോടൊപ്പം തന്നെ വിഷം തീണ്ടി ഉണ്ടാകുന്ന രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഇത് ഉത്തമമാണ്. കൂടാതെ ശ്വാസകോശസംബന്ധം ആയിട്ടുള്ള പല രോഗങ്ങളെയും ഇത് ചെറുത്തു നിർത്തുന്നു. വേദന ചുമ ബ്രോങ്കൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ നമ്മുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുഖകാന്തി വർധിപ്പിക്കുന്നതിനും ഇത് ഗുണകരമാണ്. കുട്ടികളിൽ കൂടുതലായി കാണുന്ന എക്സിമയ്ക്ക് ഇത് നല്ലൊരു പ്രതിവിധി കൂടിയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.