ഈയൊരു ട്രിക്ക് അറിഞ്ഞാൽ മതി മത്തിയുടെ ചിതമ്പൽ നിഷ്പ്രയാസം കളയാം.

നാമോരോരുത്തരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മീനാണ് മത്തി. വളരെയധികം ആരോഗ്യ ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. കഴിക്കാൻ വളരെ രുചികരമായതിനാലും ആരോഗ്യത്തിന് ഏറെ നല്ലതായാലും ഇത് കൂടുതലായി നമ്മുടെ വീടുകളിൽ നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടമ്മമാർക്ക് മത്തി വാങ്ങിക്കുന്നത് അത്ര വലിയ ഇഷ്ടമുള്ള കാര്യമല്ല.

   

കാരണം നല്ലവണ്ണം ബുദ്ധിമുട്ടി വേണം ഇതിന്റെ ചെതമ്പലും മറ്റും കളഞ്ഞെടുത്തുകൊണ്ട് നന്നാക്കിയെടുക്കാൻ. കത്തിയും കത്രികയും മറ്റുമെല്ലാം ഉപയോഗിച്ചിട്ടാണ് ഇത്തരത്തിൽ വീട്ടമ്മമാർ മത്തിയും മറ്റു മീനും നന്നാക്കി എടുക്കാറുള്ളത്. എന്നാൽ ഇനി മറ്റ് നന്നാക്കി എടുക്കാൻ കത്തിയുടെ ആവശ്യം വരുന്നില്ല. കത്തി ഒട്ടും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ മത്തി ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്.

ഇതിനായി നമുക്ക് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന പീലർ ഉപയോഗിക്കാവുന്നതാണ്. ഒട്ടും മൂർച്ചയില്ലാത്ത പീലർ ആയാൽ പോലും മീൻ നന്നാക്കാൻ ബെസ്റ്റ് ആണ്. ഇതിനായി ഒരു ചട്ടിയിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് മത്തിയിട്ട് ഇട്ടുകൊടുക്കുക. പിന്നീട് ആ വെള്ളത്തിനടിയിൽ വച്ച് തന്നെ പിളർ കൊണ്ട് മത്തിയുടെ എല്ലാ ചെതമ്പലും ഈസിയായി ക്ലീൻ ചെയ്യാം.

അതിനുശേഷം കത്രിക ഉപയോഗിച്ച് വാലും തലയും വയറും എല്ലാം വെട്ടി ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. ഇങ്ങനെ മറ്റ് നന്നാക്കുകയാണെങ്കിൽ പിന്നെ ആരും എത്ര കിലോ മത്തി വേണമെങ്കിലും മേടിച്ചു കൊണ്ടേയിരിക്കും. അതുപോലെതന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് നത്തോലി നന്നാക്കി വൃത്തിയാക്കുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക