ഇതൊരു കഷ്ണം എവിടെ വച്ചാലും പാറ്റ ആ വഴിക്ക് വരില്ല. കണ്ടു നോക്കൂ.

നമ്മുടെ വീട്ടിൽ നാം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. വീടിന്റെ മുക്കിലും മൂലയിലും ധാരാളം പാറ്റകളെയാണ് കാണാൻ കഴിയുന്നത്. അടുക്കളയിലെ വാഷ്ബേസിന്‍റെ ചുവട്ടിലും സിങ്കുകളുടെ ചുവട്ടിലുള്ള കബോർഡുകളിലും മറ്റും ഇത്തരത്തിൽ പാറ്റകൾ ധാരാളമായി വന്നിരിക്കുന്നു. ഇവ അധികമായി വീടുകളിൽ കാണുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

   

അതിനാൽ തന്നെ ഇവയെ വളരെ വേഗം തുരത്തേണ്ടത് അനിവാര്യമാണ്. ഇതിനായി പല തരത്തിലുള്ള പ്രോഡക്ടുകളും നാം വീട്ടിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇനി വളരെ ബുദ്ധിമുട്ടി ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി പരീക്ഷിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിലുള്ള എല്ലാ പാർട്ടികളെയും കൊന്നൊടുക്കാൻ നമുക്ക് സാധിക്കുന്നതാണ്. അതിന് അനുയോജ്യമായിട്ടുള്ള സൂപ്പർ ട്രിക്കുകളാണ് ഇതിൽ കാണുന്നത്. ഏറ്റവുമാദ്യം പാറ്റകളെ കൊന്നടുക്കാൻ ആയിട്ട് നമുക്ക് ഉപ്പും സോഡാപ്പൊടിയും ഉപയോഗിക്കാവുന്നതാണ്.

അല്പം ഉപ്പും സോഡാപ്പൊടിയും നല്ലവണ്ണം മിക്സ് ചെയ്ത ഒരു മിശ്രിതം ഉണ്ടാക്കുക. പിന്നീട് നല്ലവണ്ണം പഴുത്ത പഴമെടുത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞതിനു ശേഷം ഈ മിശ്രിതത്തിൽ മുക്കി എടുക്കേണ്ടതാണ്. ഇത് പാറ്റകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പാറ്റകൾ ചത്ത് വീഴുന്നതാണ്. അതുപോലെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊന്നാണ് കർപ്പൂരവും അഗർഭത്തിയും. ഇവ രണ്ടും നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്.

പിന്നീട് അല്പം വെള്ളത്തിൽ ഇവ കലക്കി 10 മിനിറ്റ് മാറ്റിവെക്കേണ്ടതാണ്. പിന്നീട് പഞ്ഞി ചെറിയ കഷണങ്ങളാക്കിയതിനു ശേഷം ഈ വെള്ളത്തിൽ മുക്കി പാട്ടുകൾ എവിടെയാണ് വരുന്നത് അവിടെ വെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ ചത്തു കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.