എല്ലാ വീട്ടിലും സ്ഥിരമായി കാണുന്ന ഒന്നാണ് ബെഡുകളും പില്ലോകളും. ഒന്നിൽ കൂടുതൽ ബെഡുകളും പില്ലോകളും ഓരോ വീട്ടിലും ഉണ്ടാകുന്നതാണ്. സ്ഥിരമായി കിടക്കാൻ ഉപയോഗിക്കുന്നവ ആയതിനാൽ തന്നെ ഇവ രണ്ടും നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പലപ്പോഴും പല വീടുകളിലും പില്ലോ കവറിൽ വളരെയധികം അഴുക്കും ചെളിയും എല്ലാം പറ്റി പിടിച്ചിരിപ്പുണ്ടാവും.
നനഞ്ഞ മുടിവെച്ച് കിടക്കുമ്പോഴും മറ്റും ഇത്തരത്തിൽ പില്ലോ കവറിന്റെ മുകളിൽ വളരെ അധികം അഴുക്കുകളും കറകളും എല്ലാം പറ്റി പിടിക്കുന്നു. അതുമാത്രമല്ല പൊട്ട ദുർഗന്ധവും ഉണ്ടാകുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം ആ പില്ലോ കളഞ്ഞു മറ്റൊരു പില്ലോ വാങ്ങിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യം വരുന്നില്ല.
എത്ര അഴുക്ക് പിടിച്ച പില്ലോയും നമുക്ക് പുതിയത് പോലെ ആക്കി എടുക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഈ ഫിലോയുടെ കവർ പൊട്ടിക്കുകയാണ് വേണ്ടത്. പിന്നീട് മറ്റൊരു പില്ലോ കവറിലേക്ക് ആ പഞ്ഞിയോ എന്താണോ അത് കയറ്റി കൊടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് തുറന്നിരിക്കുന്ന ഭാഗം തുന്നുകയോ തയ്ക്കുകയോ ചെയ്യേണ്ടതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര അഴുക്ക് പിടിച്ച തലോണയും പുതിയത് പോലെ നമുക്ക് ആക്കാവുന്നതാണ്. അതുപോലെ തന്നെ നാം നമ്മുടെ വീടുകളിൽ വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് ബെഡ്ഷീറ്റ് നേരാംവണ്ണം വിരിച്ചിടുക എന്നുള്ളത്. എങ്ങനെ തന്നെ പെർഫെക്റ്റ് ആയി കുട്ടികളും മുതിർന്നവരോ ആരെങ്കിലുമൊന്ന് അതിൽ കയറി ഇരുന്നാൽ മാത്രം മതി ബെഡ്ഷീറ്റ് നാലു സൈഡിൽ നിന്നും പോരുന്നത് കാണാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.