ഈ കുഞ്ഞിനെയും അച്ഛനെയും കണ്ട് സന്തോഷിക്കാത്തവർ ആരും തന്നെയില്ല..

മാതാപിതാക്കളും കുട്ടികളും തമ്മിലെ സ്നേഹം നിർവചിക്കാൻ ആവാത്ത ഒന്നാണ്. അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണുമെന്നാണ് നമ്മൾ പൊതുവേ പറഞ്ഞു കേൾക്കാറുള്ളത്. അത് സത്യം തന്നെയാണ്. അച്ഛൻ എന്ന് പറഞ്ഞാൽ നമ്മൾ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷവും തന്നെയാണുള്ളത്. ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അച്ഛന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

   

മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുള്ള കാഴ്ചയാണിത് ഒരു അച്ഛനും മകളും ഡോറിന്റെ സൈഡിലായി ഇരിക്കുന്നുണ്ട് കുഞ്ഞിനെ കയ്യിൽ കഴിക്കാനുള്ള എന്തോ ഒരു സാധനവും ഉണ്ട്. തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് എന്ന് കാണുമ്പോൾ നമുക്ക് മനസ്സിലാകും അതുകൊണ്ടുതന്നെ കയ്യിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാവും.

 

കയ്യിലെ കഴിക്കാനുള്ള സാധനം മകൾ അച്ഛന്റെ വായിലേക്ക് സ്നേഹത്തോടെ വച്ചുകൊടുക്കുകയാണ് ചെയ്യുന്നത് അച്ഛൻ കുഞ്ഞിനോട് കഴിച്ചോ എന്ന് കാണിക്കുന്നത് വീഡിയോ കാണാം. വീണ്ടും വീണ്ടും കുഞ്ഞേ ഇത് തന്നെയാണ് ചെയ്യുന്നത്. അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്തുപിടിച്ച് തലയിൽ തലോടുന്നതെല്ലാം കാഴ്ചക്കാരുടെ മനസ്സും കണ്ണും നിറയ്ക്കുന്ന കാഴ്ചയാണ്.

രാജ്യത്ത് ഒരു കുട്ടി പോലും പട്ടിണിയിൽ ജീവിക്കാനോ പട്ടിണി മൂലം മരിക്കാനും ഇട വരില്ലെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു രാജ്യത്താണ് ഇന്നും ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇന്ത്യക്കാരന് നമ്മളെല്ലാവരും ലജ്ജിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. എന്തായാലും ഈ കുഞ്ഞു മോളും മോളുടെ അച്ഛനും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment